Home Featured മദനി ഇന്ന് ബംഗളുരുവിലേക്ക് മടങ്ങും

മദനി ഇന്ന് ബംഗളുരുവിലേക്ക് മടങ്ങും

by admin

കൊച്ചി: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിതാവിനെ കാണാനുള്ള അവസരം നഷ്ടമായതോടെ പിഡിപി ചെയര്‍മാൻ അബ്ദുള്‍ നാസര്‍ മദനി ഇന്ന് ബംഗളുരുവിലേക്ക് മടങ്ങും.സു പ്രീം കോടതി ജാമ്യം അനുവദിച്ചതോടെ കേരളത്തില്‍ എത്തിയ അബ്ദുള്‍ നാസര്‍ മദനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ കാരണം കൊച്ചിയില്‍ നിന്ന് കൊല്ലത്തെ വീട്ടിലേക്ക് എത്താനായില്ല. കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം മെഡിക്കല്‍ ആശുപത്രിയില്‍ ചികല്‍സയിലാണ് അബ്ദുള്‍ നാസര്‍ മദനി. ഗുരുതരാവസ്ഥയിലായ പിതാവിനെ കാണാനാണ് പത്ത് ദിവസം മദനിക്ക് ജാമ്യ ഇളവ് നല്‍കിയത്.

ആരോഗ്യാവസ്ഥ അപകടത്തിലായത് മൂലം ബാംഗ്‌ളൂരിലേക്കുള്ള മദനിയുടെ മടക്കവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ക്രിയാറ്റിന്റെ അളവ് വളരെ കൂടതലായത് കൊണ്ടും രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ധിക്കുന്നത് കൊണ്ടും മദനിക്ക് യാത്ര ചെയ്യാന്‍ പാടില്ലന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പിതാവിനെ കാണാനായി കേരളത്തിലെത്തിയെങ്കിലും ആ ആഗ്രഹം സാധിക്കാതെ അദ്ദേഹത്തിന് മടങ്ങേണ്ടി വരുമെന്നാണ് കരുതുന്നത്.

സുപ്രീം കോടതി അനുവദിച്ച ജാമ്യ ഇളവ് തീരാന്‍ ഇനി ഏതാനും മണിക്കുറുകള്‍ മാത്രമേയുള്ളു രക്തസമ്മര്‍ദ്ദവും രക്തത്തിലെ ക്രിയാറ്റിനും കൂടിയതോടെ അദ്ദേഹത്തിന് ആശുപത്രിയില്‍ തുടരേണ്ടിവന്നു. കൂടാതെ പ്രമേഹം ഉള്‍പ്പെടെ മറ്റനേകം ശാരീരികബുദ്ധിമുട്ടുകളും മദനിക്ക് തിരിച്ചടിയായി.

അതിനിടെ പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ അത് നടന്നില്ല. സുപ്രീം കോടതി ജുലൈ പത്തിന് പരിഗണിക്കാനിരുന്ന മുൻകൂര്‍ ജാമ്യഹര്‍ജി നേരത്തെയാക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഇതോടെ സുപ്രീംകോടതി നിര്‍ദേശമനുസരിച്ച്‌ വെള്ളിയാഴ്ചതന്നെ മടങ്ങാൻ മദനി നിര്‍ബന്ധിതനായത്. രാത്രി 9.20നുള്ള ഇൻഡിഗോ വിമാനത്തില്‍ മദനി നെടുമ്ബാശ്ശേരിയില്‍നിന്ന് ബംഗളൂരുവിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group