Home Featured മഅ്ദനി ആശുപത്രി വിട്ടു

മഅ്ദനി ആശുപത്രി വിട്ടു

by admin

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്‌ ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മഅ്‌ദനിക്ക് പൂര്‍ണവിശ്രമം നിര്‍ദേശിച്ച ഡോക്ടര്‍മാര്‍ നിരന്തര ചികിത്സാനിര്‍ദേശങ്ങളും നല്‍കിയാണ് ഡിസ്‌ചാര്‍ജ്‌ ചെയ്‌തത്.

കഴിഞ്ഞ ആഴ്‌ചയാണ്‌ ബംഗളൂരുവില്‍ താമസിക്കുന്ന വീട്ടില്‍ പ്രാര്‍ഥനക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മഅ്ദനിയെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ ഒമ്ബത്‌ മാസം മുമ്ബുണ്ടായ പക്ഷാഘാതത്തോട്‌ ബന്ധപ്പെട്ട രോഗലക്ഷണങ്ങളാണുണ്ടായതെന്ന്‌ ഡോക്‌ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഫിസിയോതെറപ്പി ചികിത്സയും സന്ദര്‍ശകരെ പൂര്‍ണമായി ഒഴിവാക്കിയുള്ള വിശ്രമം, ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക്‌ തുടങ്ങിയവയാണ്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.

സെറ്റ് ടോപ് ബോക്സില്ലാതെയും ചാനലുകള്‍ കാണാം; പദ്ധതിയുമായി മന്ത്രി അനുരാഗ് ഠാക്കൂര്‍

മുംബൈ: ഇന്ത്യയില്‍ സെറ്റ്-ടോപ്പ് ബോക്സുകള്‍ ഇല്ലാതെ ടെലിവിഷന്‍ ചാനലുകള്‍ കാണാവുന്ന തരത്തില്‍ ടിവികളില്‍ തന്നെ സാറ്റലൈറ്റ് ട്യൂണറുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍.

പദ്ധതി നടപ്പാക്കിയാല്‍ സൗജന്യമായി ലഭ്യമാകുന്ന 200 ഓളം ചാനലുകള്‍ സെറ്റ്-ടോപ്പ് ബോക്സുകള്‍ ഇല്ലാതെ കാണാന്‍ കഴിയും.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ടിവി നിര്‍മ്മാതാക്കളോട് ടി വി സെറ്റുകളില്‍ ബില്‍റ്റ്-ഇന്‍ സാറ്റലൈറ്റ് ട്യൂണറുകള്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അശ്വിനി വൈഷ്ണവിനു കഴിഞ്ഞ ഡിസംബറില്‍ കത്തയച്ചതായും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group