Home Featured എം.ജി. റോഡ് രാജ്യത്തെ മികച്ച വ്യാപാരത്തെരുവ്

എം.ജി. റോഡ് രാജ്യത്തെ മികച്ച വ്യാപാരത്തെരുവ്

by admin

ബാംഗ്ലൂർ: ബെംഗളൂരുവിലെ എം.ജി. റോഡ് രാജ്യത്തെ ഏറ്റവും മികച്ച വ്യാപാരത്തെരുവ്. സ്വകാര്യ ഏജൻസിയായ ‘നൈറ്റ് ഫ്രാങ്കി’ന്റെ സർവേയിലാണ് കണ്ടെത്തൽ.നഗരത്തിലെ മറ്റു തെരുവുകളായ കെമേഴ്ഷ്യൽ സ്ട്രീറ്റ് പട്ടികയിൽ ഏഴാമതും ബ്രിഗേഡ് റോഡ് ഒമ്പതാമതും ചർച്ച് സ്ട്രീറ്റ് പത്താമതുമായി ഇടം നേടി.

കർണാടക ഫലം നാളെ; ആകാംക്ഷ

ഹൈദരാബാദിലെ സോമാജിഗുഡയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മുംബൈയിലെ ലിങ്കിങ്ങ് റോഡിനാണ് രണ്ടാംസ്ഥാനം. പാർക്കിങ് സൗകര്യം, പൊതുഗതാഗതസൗകര്യം, കച്ചവടത്തിന്റെ അളവ്, കച്ചവടസ്ഥാപനങ്ങളുടെ നിലവാരം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

*കാര്‍ യാത്രികരുടെ ശ്രദ്ധയ്ക്ക്, കുട്ടികള്‍ ഇനി പിൻസീറ്റില്‍ മാത്രം, ബേബി കാര്‍ സീറ്റും നിര്‍ബന്ധം*

പട്ടികയിൽ ഉൾപ്പെട്ട എം.ജി. റോഡ്, കൊമേഴ്ഷ്യൽ സ്ട്രീറ്റ്, ചർച്ച് സ്ട്രീറ്റ് തുടങ്ങിയവ ഒട്ടേറെ ഭക്ഷണശാലകളും പബ്ബുകളുമുള്ള പ്രദേശമാണ്.അന്താരാഷ്ട്രതലത്തിലുള്ള പ്രമുഖ ബ്രാൻഡുകൾക്കും ഇവിടെ സ്വന്തമായി വിൽപ്പനകേന്ദ്രങ്ങളുണ്ട്. നഗരത്തിൽ ഏറ്റവും കൂടുതൽ വാടകയീടാക്കുന്ന വാണിജ്യകെട്ടിടങ്ങളും ഈ മേഖലകളിലാണുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group