Home Featured ഇനി സ്വന്തമാക്കാം പകുതി വിലയ്ക്ക്; ലുലുവിൽ ഷോപ്പിങ് മാമാങ്കം

ഇനി സ്വന്തമാക്കാം പകുതി വിലയ്ക്ക്; ലുലുവിൽ ഷോപ്പിങ് മാമാങ്കം

by admin

ബെംഗളൂരു: ലുലുവിൽ ബ്രാൻഡഡ് ഉത്പന്നങ്ങളടക്കം കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള ഷോപ്പിങ് മാമാങ്കം ജൂലായ് നാലു മുതൽ ഏഴുവ രെ നടക്കും. രാജാജി നഗറിലെ ലുലു മാളിലും കനകപുര റോഡിലെ ലുലു ഡെയ്ല‌ിയിലും 50 ശതമാനം വിലക്കുറവിലാണ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്. അവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ, ലാപ്ടോപ്പ്, ടി.വി. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ തുടങ്ങിയവ വിലക്കുറവിൽ ലഭിക്കും.

ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി ഒട്ടേറെ ഉത്പന്നങ്ങൾ പകുതിവിലയ്ക്ക് വാങ്ങാം. ഇതിൻ്റെ ഭാഗമായി ലുലു സ്റ്റോറുകൾ അർധരാത്രി വരെ തുറന്നുപ്രവർത്തിക്കും.

ഡിജിറ്റൽ ഉത്പന്നങ്ങൾ കുറഞ്ഞനിരക്കിൽ സ്വന്തമാക്കാൻ അവസരമൊരുക്കി പ്രത്യേക ലേലവും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ആറുമുതൽ ലേലം തുടങ്ങും. ഐ ഫോൺ, ആപ്പിൾ ഉത്പന്നങ്ങൾ അടക്കം ലേലത്തിലൂടെ സ്വന്തമാക്കാം. എൻഡ് ഓഫ് സീസൺ സെയിലും ലുലു അവതരിപ്പി ക്കുന്നുണ്ട്.

മികച്ച ഫാഷൻ ബ്രാൻഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങൾ ലുലു ഫാഷൻ സ്റ്റോറിൽനിന്ന് 50 ശതമാനംവരെ കിഴിവിൽ സ്വന്തമാക്കാം. ജൂലായ് 21 വരെയാണ് ഈ ഓഫർ. ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറികൾക്കായി ആകർഷകമായ ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചു കൾവരെ വിലക്കുറവിൽ ലഭിക്കും. ഇൻഡോർ എന്റർടെയ്ൻമെൻ്റ് സോണായ ലുലു ഫൺടൂറയിലും പ്രത്യേക ഓഫർ ഏർപ്പെടുത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group