Home പ്രധാന വാർത്തകൾ ഇലക്ട്രോണിക് സിറ്റിയിൽ ലുലു ഡെയ്‌ലി ഔട്ട്‌ലെറ്റ് ഞായറാഴ്ച തുറക്കും

ഇലക്ട്രോണിക് സിറ്റിയിൽ ലുലു ഡെയ്‌ലി ഔട്ട്‌ലെറ്റ് ഞായറാഴ്ച തുറക്കും

by admin

ബെംഗളൂരു: ലുലു ഗ്രൂപ്പിന്റെ ബെംഗളൂരുവിലെ റീട്ടെയിൽ മേഖലയിലെ പുതിയ ചുവടുവെപ്പ് , ഇലക്ട്രോണിക് സിറ്റി എം5 മാളിൽ പുതിയ ലുലു ഡെയ്‌ലി ഔട്ട്‌ലെറ്റ് തുറക്കുന്നു. ഞായറാഴ്ച, മേയ് 18ന് രാവിലെ 11:30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ വിവിധ പ്രമുഖർ പങ്കെടുക്കും.

കര്‍ണാടക ഗതാഗത, മുസ്റായി വകുപ്പ് മന്ത്രി ശ്രീ. രാമലിംഗ റെഡ്ഡി, ഉത്ഘാടനം ചെയ്യും. ശ്രീ. ബി.ടി. നാഗരാജ് റെഡ്ഡി, ചെയർമാൻ, എം5 മഹേന്ദ്ര ഗ്രൂപ്പ്, ശ്രീ. യൂസഫലി എം.എ., ചെയർമാൻ, ലുലു ഗ്രൂപ്പ് എന്നിവർ പങ്കെടുക്കും.

45,000 ചതുരശ്ര അടിയിലായി ഒരുക്കിയിരിക്കുന്ന ഈ ഔട്ട്‌ലെറ്റ്, പഴം, പച്ചക്കറി, പലഹാരങ്ങൾ, മാംസം, പാലുൽപ്പന്നങ്ങൾ, ഹൗസ്ഹോൾഡ് ഉൽപ്പന്നങ്ങൾ, ബേക്കറി വിഭാഗം തുടങ്ങി ദൈന്യംദിന ആവശ്യങ്ങൾക്കാവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കും .

ഈ പുതിയ ഔട്ട്‌ലെറ്റ് തദ്ദേശവാസികൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം നൽകുന്നതോടൊപ്പം, 1,000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പ്രാദേശിക സാമ്പത്തിക വളർച്ചക്കും സംഭാവന ചെയ്യുന്നു.
ലുലു ഡെയ്‌ലി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഡെയ്‌ലി മാർക്കറ്റ് കൺസെപ്റ്റായി രൂപകൽപ്പന ചെയ്തതാണ്. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും നിത്യ ഉപഭോക്തൃപ്രയോജനത്തിനായുള്ള മികച്ച സൗകര്യങ്ങളും ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്.

You may also like

error: Content is protected !!
Join Our WhatsApp Group