ലൂസിഫർ രണ്ടും മൂന്നും ഭാഗങ്ങൾ ഒരുമിച്ച് ഒരുങ്ങുന്നു. 1000 കോടി ലക്ഷ്യം വെച്ച് ലൂസിഫർ പരമ്പര, പ്രതീക്ഷകളോടെ മലയാള സിനിമ
മലയാള സിനിമയിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ മുൻ പന്തിയിലാണ് മോഹൻലാൽ ചിത്രം ലൂസിഫർ. സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആവേശത്തോടെ ആണ് പ്രേക്ഷകർ ഏറ്റെടുത്തത്. തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എൽ-2 എമ്പുരാൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയത് മൂന്നു വർഷങ്ങൾ പൂർത്തിയായിരുന്നു. ഈ വേളയിൽ എബുരാനെ കുറിച്ചുള്ള വിശേഷങ്ങൾ അണിയറപ്രവർത്തകർ പങ്കു വെച്ചിരുന്നു. ചിത്രം 2023ൽ റിലീസ് ചെയ്യാൻ ആണ് ലൂസിഫർ ടീം പദ്ധതിയിടുന്നത്. അതോടൊപ്പം തന്നെ ചിത്രം രണ്ടുഭാഗങ്ങളിൽ ഒതുങ്ങില്ല എന്നും മൂന്നാം ഭാഗവും അതിനൊപ്പം ചിത്രീകരിക്കും എന്നും സൂചിപ്പിക്കുന്നു എന്നാൽ മൂന്നാം ഭാഗത്തിന്റെ റിലീസ് 2024ൽ ആയിരിക്കും.
മലയാളത്തിൽ 200 കോടി ക്ലബിൽ ഇടം നേടിയ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ തുടർഭാഗങ്ങൾ ഒരുങ്ങുമ്പോൾ അതിലും മുകളിൽ ബോക്സോഫീസ് കളക്ഷനാണ് ആരാധകരും അണിയറപ്രവർത്തകരും പ്രതീക്ഷിക്കുന്നത്. മൂന്നു ഭാഗങ്ങളിലുമായി ആയിരം കോടിക്ക് മുകളിൽ റെക്കോർഡ് ബോക്സ് ഓഫീസ് കളക്ഷൻ എന്ന ഭീമൻ പ്രതീക്ഷയുമാണ് ലൂസിഫർ പരമ്പര അണിയറയിൽ ഒരുങ്ങുന്നത്.