രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഏപ്രില്‍ 1 മുതല്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്ബനികള്‍ . 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 41 രൂപയാണ് കുറച്ചത്. വില പ്രാബല്യത്തില്‍ വന്നു.അതേസമയം ഡല്‍ഹിയില്‍ പുതുക്കിയ വില പ്രകാരം സിലിണ്ടറിന് 1,762 രൂപയാണ് വില. നേരത്തെ മാര്‍ച്ച് 1 ന് പ്രധാന നഗരങ്ങളില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 6 രൂപ വര്‍ധിപ്പിച്ചിരുന്നു.
ഫെബ്രുവരി ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില ഏഴ് രൂപ കുറച്ചിട്ടുണ്ടായിരുന്നു.ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലെ മാറ്റങ്ങളും മറ്റ് ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്ബനികള്‍ എല്‍പിജി വിലയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ നിലവില്‍ മാറ്റമില്ലാതെ തുടരുന്നു.
മ്യാന്‍മര്‍ ഭൂകമ്ബം: മരണം പതിനായിരം കടന്നേക്കും
ഭൂകമ്ബമുണ്ടായി മൂന്നു ദിവസം പിന്നിടുമ്ബോഴും ആവശ്യമായ യന്ത്രസാമഗ്രികളും ആധുനിക സംവിധാനങ്ങളുമില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി നേരിട്ട് മ്യാന്‍മര്‍.ഭൂകമ്ബം തകര്‍ത്ത മാന്‍ഡലെ നഗരത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ ഭൂരിഭാഗവും അതേപടി തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്‍ അവശേഷിക്കുന്നുണ്ടോ എന്ന് വെറും കൈകൊണ്ടും കൈക്കോട്ടുകൊണ്ടും തെരയുകയാണ് ഹതഭാഗ്യരായ ജനത. നഗരത്തില്‍ മൃതദേഹം അഴുകിയ ദുര്‍ഗന്ധം പടരുന്നു. 41 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ നേരിട്ടാണു രക്ഷാപ്രവര്‍ത്തനം. ആവശ്യത്തിനു ശുദ്ധജലം പോലും ലഭ്യമല്ല.
1600 ലേറെ പേര്‍ മരിച്ചതായി നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, മരണസംഖ്യ ഇതിലും ഏറെ ഉയരെയെന്നാണു റിപ്പോര്‍ട്ട്. മരണം 10000 കടന്നേക്കുമെന്നു യുഎസ് ഭൗമശാസ്ത്ര അധികൃതര്‍ പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു റിക്റ്റര്‍ സ്കെയ്ലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. റിക്റ്റര്‍ സ്ക്യെ്ലില്‍ ആറിനു മുകളില്‍ രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങളുമുണ്ടായി. ഞായറാഴ്ച ഉച്ചയ്ക്കും 5.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്ബനം അനുഭവപ്പെട്ടു. റോഡുകളും പാലങ്ങളും വാര്‍ത്താവിനിമയ~ വൈദ്യുതി സംവിധാനങ്ങളും തകര്‍ന്നുകിടക്കുകയാണ്.
തങ്ങള്‍ക്ക് തനിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശേഷിയില്ലെന്നും ലോകരാഷ്ട്രങ്ങള്‍ സഹായിക്കണമെന്നും മ്യാന്‍മര്‍ അഭ്യര്‍ഥിച്ചിരുന്നു. മാന്‍ഡലെ നഗരത്തിലെ 15 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. ഇവര്‍ മൂന്നു ദിവസമായി തെരുവിലാണ്.ശനിയാഴ്ച രാത്രി ഇന്ത്യന്‍ സേനയുടെ രണ്ടു സി17 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളെത്തിയതുമാത്രമാണ് ഇതുവരെയുള്ള വിദേശ സഹായം. ഇന്ത്യന്‍ സേനയിലെ 120 ആരോഗ്യപ്രവര്‍ത്തകര്‍ മാന്‍ഡലെയില്‍ ഫീല്‍ഡ് ആശുപത്രി തുറന്നിട്ടുണ്ട്. ചൈനയുടെ 17 ട്രക്കുകളില്‍ അവശ്യസാമഗ്രികള്‍ മ്യാന്‍മറിലേക്കു നീങ്ങുന്നുണ്ട്.