Home കർണാടക ഇൻസ്റ്റഗ്രാം റീല്‍സില്‍ തുടങ്ങിയ പ്രണയം; 12 വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു; സ്വര്‍ണ്ണവും പണവുമായി പോലീസ് കോണ്‍സ്റ്റബിളിനൊപ്പം ഒളിച്ചോടി യുവതി

ഇൻസ്റ്റഗ്രാം റീല്‍സില്‍ തുടങ്ങിയ പ്രണയം; 12 വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു; സ്വര്‍ണ്ണവും പണവുമായി പോലീസ് കോണ്‍സ്റ്റബിളിനൊപ്പം ഒളിച്ചോടി യുവതി

by admin

ബെംഗളൂരു:ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹിതരായ യുവതിയും പോലീസുകാരനും തമ്മില്‍ പ്രണയം. 12 വയസ്സുള്ള മകനെയും ഭർത്താവിനെയും വിട്ട് സ്വർണ്ണവും പണവുമായി പോലീസുകാരനൊപ്പം ഒളിച്ചോടി യുവതി.ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് ഒരു പോലീസ് കോണ്‍സ്റ്റബിളിനൊപ്പം ഒളിച്ചോടിയത്. പിന്നാലെ ഭർത്താവ് പോലീസില്‍ പരാതി നല്‍കിയെന്നും അന്വേഷണ വിധേയമായി കോണ്‍സ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തെന്നും പോലീസ് അധികൃതർ അറിയിച്ചു. റീല്‍സില്‍ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്കും ഒളിച്ചോട്ടത്തിലേക്കും എത്തുകയായിരുന്നു.160 ഗ്രാം സ്വർണ്ണവും 1.80 ലക്ഷം രൂപയുംഎച്ച്‌എസ്‌ആർ ലേഔട്ട് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പോലീസ് കോണ്‍സ്റ്റബിളായ രാഘവേന്ദ്രയോടൊപ്പം ഭാര്യ മോണിക്ക ഒളിച്ചോടിയെന്ന് ഭർത്താവിന്‍റെ പരാതിയില്‍ പറയുന്നു.

160 ഗ്രാം സ്വർണ്ണാഭരണങ്ങളും 1.80 ലക്ഷം രൂപയും എടുത്താണ് മോണിക്ക ഒളിച്ചോടിയതെന്നും ഭർത്താവ് ചന്ദ്ര ലേഔട്ട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം 15 വർഷം കഴിഞ്ഞെന്നും 12 വയസ്സുള്ള ഒരു മകനുണ്ടെന്നും ഭർത്താവ് പറഞ്ഞു. മോണിക്ക മുമ്ബ് വിവാഹിതയായിരുന്നുവെന്നും ആദ്യ ഭർത്താവില്‍ നിന്ന് വേർപിരിഞ്ഞ ശേഷാണ് തന്നെ വിവാഹം കഴിച്ചതെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു.രാഘവേന്ദ്രയും വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. മൈസൂരു സ്വദേശിയായ മോണിക്കയും വടക്കൻ കർണാടക സ്വദേശിയായ രാഘവേന്ദ്രയും ഈ വർഷം ജൂണില്‍ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും ഫോണ്‍ നമ്ബറുകള്‍ കൈമാറുകയും പിന്നാലെ പതിവായി ആശയ വിനിമയം നടത്തുകയും ചെയ്തു. രണ്ട് മാസത്തിനുള്ളില്‍ അവരുടെ ബന്ധം പ്രണയമായി മാറിയെന്ന് പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേർക്കുന്നു.അതേസമയം മോണിക്ക, മൂന്ന് മാസം മുമ്ബ് സഹായം തേടി ചന്ദ്ര ലേഔട്ട് പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. അന്ന് തന്‍റെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും ഭർ‍ത്താവിന് കൗണ്‍സിലിംഗ് നല്‍കാൻ സഹായിക്കണമെന്നും അവർ പോലീസിനോട് അഭ്യ‍ർത്ഥിച്ചു. ഇതേ തുടർന്ന് പോലീസ് ഭർത്താവിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. എന്നാല്‍, ഈ കാലത്താണ് ഭാര്യ ഒളിച്ചോടിയതെന്നാണ് ഭ‍ർത്താവിന്‍റെ പരാതി. ദിവസങ്ങളായി ഭാര്യ വീട്ടിലേക്ക് വരാതായതോടെയാണ് പരാതിയുമായി എത്തിയതെന്നും ഭ‍ർത്താവ് പരാതിയില്‍ പറയുന്നു. ഭ‍ർത്താവിന്‍റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കോണ്‍സ്റ്റബിള്‍ രാഘവേന്ദ്രയെ സസ്‌പെൻഡ് ചെയ്യാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉത്തരവിട്ടത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇരുവരെയും എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group