ഇരിട്ടി: പശ്ചിമ ബംഗാളില്‍നിന്ന് അരിയുമായി കണ്ണൂരിലേക്കുവരുകയായിരുന്ന ലോറി മാക്കൂട്ടം ചുരത്തില്‍ ഹനുമാൻ കോവിലിനുസമീപം അപകടത്തില്‍പെട്ടു. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡില്‍നിന്ന് തെന്നിമാറി സമീപത്തെ മണ്‍ തിട്ടയിലിടിച്ച് നില്‍ക്കുകയായിരുന്നു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ വലിയൊരു അപകടം ഒഴിവായി. ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ മൂന്നുദിവസമായി ഡ്രൈവറും ക്ലീനറും ഇതേ ലോറിയില്‍ കഴിച്ചുകൂട്ടുകയാണ്. മറ്റ് ലോറികളിനിന്ന് വെള്ളവും ഭക്ഷണസാധനങ്ങളും വാങ്ങി പാകംചെയ്തു കഴിക്കുന്ന ഇവർ രാവും പകലും വാഹനത്തില്‍തന്നെ കാവലിരിക്കുകയാണ്. മറ്റൊരു വാഹനമെത്തി ലോഡ് മാറ്റി ലോറിയുടെ കേടുപാടുകള്‍ പരിഹരിച്ചാല്‍ മാത്രമേ തിരിച്ചുപോകാൻ കഴിയൂ.