ബെംഗളൂരു: ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. കര്‍ണാടകയിലെ ലോറി ഡ്രൈവര്‍മാരാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി 17 മുതല്‍ സംസ്ഥാനത്തുടനീളം ഡ്രൈവര്‍മാര്‍ പണിമുടക്കുമെന്ന് ഫെഡറേഷന്‍ ഓഫ് കര്‍ണാടക ലോറി ഓണേഴ്‌സ് അസോസിയേഷനും അറിയിച്ചു. ഭാരതീയ ന്യായ് സന്‍ഹിത (ബിഎന്‍എസ്) പ്രകാരം ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍ക്കുള്ള കര്‍ശന നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
‘കേന്ദ്ര തീരുമാനം ഏകപക്ഷീയമാണ്. തിടുക്കപ്പെട്ടുള്ള തീരുമാനത്തിലെത്തുന്നതിന് മുമ്ബ് തങ്ങളോട് കൂടിയാലോചന നടത്തിയില്ല. സംസ്ഥാനത്തെ മുഴുവന്‍ ട്രക്ക് ഡ്രൈവര്‍മാരും പണിമുടക്കില്‍ സഹകരിക്കും. ജനുവരി 17 മുതല്‍ ഒരു ലോറിയും നിരത്തിലിറങ്ങില്ല’, – ഫെഡറേഷന്‍ ഓഫ് കര്‍ണാടക ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി. നവീന്‍ റെഡ്ഡി പറഞ്ഞു.
കൊളോണിയല്‍ കാലഘട്ടത്തിലെ ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായി നിലവില്‍ വന്ന ഭാരതീയ ന്യായ് സന്‍ഹിത പ്രകാരം, അശ്രദ്ധമായി വാഹനമോടിച്ച് ഗുരുതരമായ റോഡപകടം ഉണ്ടാക്കുകയും പൊലീസിനെയോ ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെയോ അറിയിക്കാതിരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 7 ലക്ഷം രൂപ പിഴയും 10 വര്‍ഷം തടവ് ശിക്ഷയും ലഭിക്കുന്നതുമാണ് പുതിയ നിയമം. ഇതിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍, ടാക്‌സി, ബസ് ഓപ്പറേറ്റര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്ക് ആരംഭിച്ചിരുന്നു.
അനാഥാലയത്തില്‍ നിന്ന് കാണാതായ മുഴുവൻ പെണ്‍കുട്ടികളും സുരക്ഷിതര്‍
മധ്യപ്രദേശിലെ അനാഥാലയത്തില്‍ നിന്ന് കാണാതായ 26 ഓളം പെണ്‍കുട്ടികളും സുരക്ഷിതരാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി.
അനധികൃധ അനാഥാലങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ നിര്‍ദേശം നല്‍കി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. കാണാതായ കുട്ടികള്‍ അവരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടെന്ന് മോഹൻ യാദവ് വ്യക്തമാക്കി.
ജാര്‍ഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെയാണ് അനാഥാലയത്തില്‍ നിന്ന് കാണാതാകുന്നത്. അനാഥാലയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ ചെയര്‍മാന്‍ പ്രിയങ്ക് കനുങ്കോ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. സംഭവത്തില്‍ മാനേജര്‍ അനില്‍ മാത്യുവിനെതിരെ പൊലീസ് കേസെടുത്തു.