Home Featured സൗദി അറേബ്യന്‍ യുവതിയുടെ ലൈംഗികാതിക്രമ പരാതി; വ്ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍

സൗദി അറേബ്യന്‍ യുവതിയുടെ ലൈംഗികാതിക്രമ പരാതി; വ്ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍

by admin

കൊച്ചി: പ്രമുഖ വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. 29കാരിയായ സൗദി അറേബ്യന്‍ യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് വിമാനത്താവളത്തില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കിയത്.ഷക്കീര്‍ സുബാന്‍ നിലവില്‍ വിദേശത്താണെന്നും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അതിനിടെ ഷക്കീര്‍ സുബാന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സൗദി അറേബ്യന്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഷക്കിര്‍ സുബാനെതിരെ കേസ് എടുത്തത്. സെപ്റ്റംബര്‍ പതിമൂന്നിന് ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഇന്ത്യയില്‍ ലഭ്യമല്ലാത്ത ആഡംബര വാഹനങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ ചെന്ന് ഓടിച്ച് നോക്കി അതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോകളാണ് മല്ലു ട്രാവലറെ പ്രശസ്തനാക്കിയത്. ഇന്ന് കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ നിരവധി ആരാധകരാണുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group