നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്.നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.
കേസില്‍ പ്രതിയായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.
രാജിക്കത്തിന്റെ ഡ്രാഫ്റ്റ് കീബോര്‍ഡില്‍ പൂച്ച തട്ടി ‘സെന്‍ഡാ’യി; യുവതിക്ക് ജോലിയും ബോണസും പോയി.!
ഡ്രാഫ്റ്റ് ചെയ്തിരുന്ന രാജിക്കത്ത് വളര്‍ത്തുപൂച്ച അയച്ചുകൊടുത്തതിനെ തുടര്‍ന്ന് യുവതിക്ക് ജോലി നഷ്ടമായി. ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ നടന്ന സംഭവത്തില്‍ ജോലിയിലെ വിരസതമൂലം രാജിക്കത്ത് എഴുതിയെങ്കിലും അയയ്ക്കാന്‍ മടിച്ചു നിന്നപ്പോഴാണ് യുവതിയുടെ പൂച്ച കംപ്യൂട്ടറിന്റെ കീബോര്‍ഡിലേക്ക് ചാടിക്കയറിയതും ‘സെന്റ’ ഓപ്ഷന്‍ എന്ററായതും.അബദ്ധത്തില്‍ ഇ മെയില്‍ ബോസിന് പോകുകയും ചെയ്തതോടെ പണി പോയ യുവതി ഇപ്പോള്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്താനും തന്റെ വീട്ടിലെ ഒമ്ബത് പൂച്ചകളെ പോറ്റാനും പുതിയ ജോലി തേടുകയാണ്.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള 25 കാരിക്ക് വീട്ടില്‍ ഒമ്ബത് പൂച്ചകളുണ്ട്. ജനുവരി 5 ന് അവളുടെ ഇമെയില്‍ എഡിറ്റ് ബോക്‌സില്‍ അവള്‍ ഒരു രാജിക്കത്ത് എഴുതിയിരുന്നു, എന്നാല്‍ വളര്‍ത്തുമൃഗങ്ങളെ പോറ്റാന്‍ ജോലിയില്‍ നിന്ന് പണം ആവശ്യമായതിനാല്‍ അത് അയയ്ക്കാന്‍ മടിച്ചു നിന്നപ്പോഴാണ് പൂച്ച പണി നടത്തിയത്.
അവളുടെ വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ അവളുടെ പൂച്ചകളിലൊന്ന് മേശയിലേക്ക് ചാടി ലാപ്ടോപ്പിലെ എന്റര്‍ ബട്ടണ്‍ അമര്‍ത്തി ഇമെയില്‍ അയച്ച നിമിഷം റെക്കോര്‍ഡുചെയ്യപ്പെട്ടിട്ടുണ്ട്. പൂച്ചയെ കുറ്റപ്പെടുത്തി ഉടന്‍ തന്നെ തന്റെ ബോസിന് നേരിട്ടു ബന്ധപ്പെട്ടെങ്കിലും അദ്ദേഹം അത് അവഗണിച്ചതോടെ യുവതിക്ക് ജോലി മാത്രമല്ല വര്‍ഷാവസാന ബോണസും നഷ്ടപ്പെട്ടു. സ്പ്രിംഗ് ഫെസ്റ്റിവലിന് ശേഷം ഒരു പുതിയ ജോലി തേടാന്‍ പദ്ധതിയിട്ടിരിക്കുകയാണ് യുവതിയിപ്പോള്‍. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ചിരി ഉണര്‍ത്തി വിട്ടിട്ടുണ്ട്.