സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകൻ സനല്‍കുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പോലീസ്.കൊച്ചി സിറ്റി പോലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സംവിധായകൻ സനല്‍കുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം. ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐ.ടി ആക്‌ട് 67 എന്നിവ ചുമത്തി എളമക്കര പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സംവിധായകൻ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ അനുമാനം.
ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്.പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് നടി. 2022ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
മാംസാഹാരം നിരോധിക്കണം’; ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കിയതിനെ പ്രശംസിച്ച് ശത്രുഘ്‌നൻ സിൻഹ
ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കിയതിനെ പ്രശംസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശത്രുഘ്‌നൻ സിൻഹ.എന്നാല്‍ രാജ്യവ്യാപകമായി ഇത് നടപ്പാക്കുന്നതിന് പരിമിതികളുണ്ട്. മാംസാഹാരം നിരോധിണമെന്നാണ് തന്റെ അഭിപ്രായമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഇത് പ്രായോഗികമല്ലെന്നും ശത്രുഘ്‌നൻ സിൻഹ പറഞ്ഞു.രാജ്യത്തിന്റെ പല ഭാഗത്തും ബീഫ് നിരോധിച്ചിട്ടുണ്ട്. ബീഫ് മാത്രമല്ല, മാംസാഹാരം പൂർണമായും നിരോധിക്കണം എന്നാണ് തന്റെ അഭിപ്രായം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലടക്കം പല പ്രദേശങ്ങളിലും ബീഫ് കഴിക്കുന്നത് നിയമവിധേയമാണ്. ഇത് പാടില്ല, എല്ലായിടത്തും നിരോധനം നടപ്പാക്കണമെന്നും സിൻഹ പറഞ്ഞു.
ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കിയത് പ്രശംസനീയമാണെന്ന് ശത്രുഘ്‌നൻ സിൻഹ പറഞ്ഞു. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ഒറ്റ നിയമമാണ് ബിജെപിയുടെ ഏക സിവില്‍ കോഡ് വിഭാവനം ചെയ്യുന്നത്. ഇതില്‍ പഴുതുകളുണ്ട്. ഇത് സംബന്ധിച്ച ചർച്ചകള്‍ക്കായി സർവകക്ഷി യോഗം വിളിക്കണം. വിഷയത്തില്‍ എല്ലാവരുടെയും അഭിപ്രായം തേടണം. ഏക സിവില്‍ കോഡ് കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി മാത്രം കാണരുതെന്നും സിൻഹ പറഞ്ഞു.
ജനുവരി 27നാണ് ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കിയത്. സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ലിവ് ഇൻ ബന്ധങ്ങള്‍ക്കും വിവാഹത്തിന് സമാനമായ രീതിയില്‍ രജിസ്‌ട്രേഷൻ വേണം, ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും പാരമ്ബര്യ സ്വത്തില്‍ തുല്യ അവകാശം ലഭിക്കും തുടങ്ങിയവയാണ് ഉത്തരാഖണ്ഡ് നടപ്പാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍.