Home Uncategorized ലോക് ഡൗൺ പോലുള്ള കടുത്ത നടപടികൾ അടിച്ചേൽപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകറും അഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും

ലോക് ഡൗൺ പോലുള്ള കടുത്ത നടപടികൾ അടിച്ചേൽപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകറും അഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും

by admin

ബെംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ലോക് ഡൗൺ പോലുള്ള കടുത്ത നടപടികൾ അടിച്ചേൽപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകറും അഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും വ്യക്തമാക്കി. ആദ്യത്തെ രണ്ടു തരംഗങ്ങളിൽ ജനങ്ങൾക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് സർക്കാർ ലോക് ഡൗണിലേക്ക് നീങ്ങാത്തതെന്നും ഇരുവരും പറഞ്ഞു.

ജനങ്ങൾ സ്വയം കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ആറാഴ്ച്ചത്തേക്ക് മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ അണുബാധയെ പൂർണമായും ചെറുക്കാൻ കഴിയുമെന്ന് മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങൾ അണുബാധ കുറയാൻ ഗുണകരമാണെന്നും മന്ത്രി പറഞ്ഞു. രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും മന്ത്രി സുധാകർ പറഞ്ഞു.

നിലവിലുള്ള കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾക്ക് മാത്രമേ ആശുപത്രികളും സ്വയംഭരണ സ്ഥാപനങ്ങളും സന്ദർശിക്കാൻ കഴിയൂ. നേരിയ അസുഖമുള്ള മറ്റെല്ലാ രോഗികളും അടുത്ത 2 ആഴ്ചതെക്കോ അടുത്ത ഉത്തരവു ഉണ്ടാകുന്നതുവരെയോ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ആശുപത്രികൾ സന്ദർശിക്കരുതെന്ന് കർണാടക സർക്കാർ

You may also like

error: Content is protected !!
Join Our WhatsApp Group