മലപ്പുറം: നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറം ഒതുക്കങ്ങലില്‍ കട ഉദ്ഘാടനത്തിനെത്തിയ യുട്യൂബറായ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെ പൊലീസ് തിരിച്ചയച്ചു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടാണ് പൊലീസിന്റെ ഇടപെടല്‍. അതേസമയം, റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിന് കടയുമടകള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഒതുക്കുങ്ങലില്‍ പുതിയതായി തുടങ്ങിയ ജെന്റ്സ് വെയര്‍ കടയുടെ ഉദ്ഘാടനത്തിന് തൊപ്പിയെന്ന മുഹമ്മദ് നിഹാദെത്തുമെന്ന വിവരം സോഷ്യല്‍ മീഡിയയിലാണ് പ്രചരിച്ചത്. വൈകിട്ടായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചതെങ്കിലും ഉച്ചയോടെ തൊപ്പിയാരാധകരുടെ കുത്തൊഴുക്കായി. കുട്ടികളായിരുന്നു അധികവും. തൊപ്പിയെത്തുന്നതില്‍ പ്രതിഷേധവുമായി ചില നാട്ടുകാരും സംഘടിച്ചു. ഗതാഗത തടസ്സം കൂടിയുണ്ടായതോടെ പൊലീസ് ഇടപെട്ടു. ഒതുക്കങ്ങിലില്‍ എത്തും മുമ്പ് തന്നെ വഴിയരികില്‍ കാത്തു നിന്ന പൊലീസ് തൊപ്പിയെ തിരിച്ചയച്ചതോടെയാണ് ആള്‍ക്കൂട്ടം പിരിഞ്ഞു പോയത്. റോഡില്‍ ഗതാഗത തടസ്സം ഉണ്ടാക്കിയതിന് കടയുടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടാണ് നിഹാദിനോട് മടങ്ങാന്‍ അഭ്യര്‍ത്ഥിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ വളാഞ്ചേരിയില്‍ കടയുദ്ഘാടനത്തിനെത്തിയ നിഹാദിനെതിരെ അശ്ലീല പദപ്രയോഗം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും കേസെടുത്തിരുന്നു. ഈ കേസില്‍ എറണാകുളം എടത്തലയില്‍ സുഹൃത്തിന്റെ വീട്ടിലെത്തിയാണ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് നിഹാദിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലം പ്രചരിപ്പിച്ചതിന് കണ്ണപുരം പൊലീസും, കമ്പി വേലി നിര്‍മ്മിച്ച് നല്‍കുന്നയാളെ അശ്ലീലം പറഞ്ഞ് നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ശ്രീകണ്ഠപുരം പൊലീസും മുമ്പ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബനാന ചിപ്സ് കഴിക്കുന്നത് ആരോഗ്യകരമാണോ?
നമ്മളില്‍ പലരുടെയും ഒരു ഇഷ്ട സ്നാക്കാണ് ബനാന ചിപ്സ്. രുചി കൊണ്ടു തന്നെ പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ട ലഘുഭക്ഷണമാണ് ബനാന ചിപ്സ്. ഇതിനായി ഏത്തപ്പഴമാണ് എണ്ണയില്‍ പെരിച്ചെടുക്കുന്നത്. ഏത്തപ്പഴത്തിന്റെ ഗുണങ്ങള്‍ നമ്മുക്കറിയാം. അതേസമയം ബനാന ചിപ്സ് കഴിക്കുന്നത് ആരോഗ്യകരമാണോ എന്ന കാര്യത്തില്‍ പല സംശയങ്ങളും നിലനില്ക്കുന്നു. ശരിക്കും ഇവയ്ക്ക് ഗുണങ്ങളുമുണ്ട്, അതുപോലെ തന്നെ ദോഷങ്ങളുമുണ്ട്.
മഗ്നീഷ്യം ധാരാളം അടങ്ങിയതാണ് ബനാന ചിപ്സ്. അതിനാല്‍ ഇവ വയറു പെട്ടെന്ന് നിറയ്ക്കുകയും, കുറച്ച് നേരത്തേയ്ക്ക് വിശപ്പ് കുറയ്ക്കുകയും ചെയ്യും. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഇതൊരു നല്ല ഓപ്ഷനല്ല. ഉയർന്ന കൊഴുപ്പും പഞ്ചസാരയും ഉള്ളതിനാൽ ഇവ ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ വിഫലപ്പെടുത്തും. പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് ഏത്തപ്പഴമെന്ന് എല്ലാവര്ക്കും അറിയാമല്ലോ. ബനാന ചിപ്സിലും പൊട്ടാസ്യം ഉണ്ടാകും. അതിനാല്‍ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന പാക്കറ്റ് ചിപ്സിനെക്കാള്‍ നല്ലത് വീട്ടില്‍ തന്നെ തയ്യാറാക്കുന്നവയാകാം. ഫൈബര്‍ ധാരാളം അടങ്ങിയ ബനാന ചിപ്സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
പലരും ഇത് ഒരു സ്വാദിഷ്ടമായ ലഘുഭക്ഷണമായി കണക്കാക്കുമ്പോൾ, മൈഗ്രേൻ രോഗികൾ ബനാന ചിപ്സ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മൈഗ്രെയ്ൻ വർധിപ്പിക്കുന്ന ടൈറാമിൻ എന്ന ഒരു പദാർത്ഥം ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും ഇവ നന്നല്ല.
ബനാന ചിപ്സില്‍ അന്നജം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ദന്തക്ഷയത്തിനും കാരണമാകും. മാത്രമല്ല, ഡീപ് ഫ്രൈ ചെയ്തെടുക്കുന്ന ചിപ്സില്‍ നേന്ത്രപ്പഴത്തിന്റെ ഗുണങ്ഹളും വെളിച്ചെണ്ണയുടെ ഗുണങ്ങളും നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതിനാല്‍ കഴിയുന്നതും ബനാന ചിപ്സ് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ ശ്രമിക്കുക.