Home കർണാടക തദ്ദേശ തിരഞ്ഞെടുപ്പ്; മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍

തദ്ദേശ തിരഞ്ഞെടുപ്പ്; മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍

by admin

ബെംഗളൂരു: തദ്ദേശ തിരഞ്ഞെടുപ്പ് അനുബന്ധിച്ച്‌ മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.വോട്ടു ചെയ്യാന്‍ മൂന്നു ദിവസം ശമ്ബളത്തോടു കൂടി അവധി നല്‍കണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ബെംഗളൂരുവിലെ ഐടി കമ്ബനികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഉപ മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ഡിസംബര്‍ 9, 11 തീയതികളിലായി രണ്ടു ഘട്ടങ്ങളിലായിട്ടാണ് കേരളത്തില്‍ വോട്ടെടുപ്പു നടക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ ഒന്നാംഘട്ടത്തില്‍ ഡിസംബര്‍ ഒന്‍പതിനും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ രണ്ടാംഘട്ടത്തിലും. ഡിസംബര്‍ 14നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group