ബെംഗളൂരു: ബ്രിട്ടനിലെ ലോകപ്രശസ്തമായ സര്‍വകലാശാലയാണ് ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി. നൊബേല്‍ സമ്മാനം നേടിയിട്ടുള്ളവര്‍ ഉള്‍പ്പെടെ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ ക്യാമ്ബസ് ബെംഗളൂരുവില്‍ ആരംഭിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അടുത്ത വര്‍ഷം ഓഗസ്റ്റ് മുതലാണ് ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.കമ്ബ്യൂട്ടര്‍ സയന്‍സ്, ബിസിനസ് മാനേജ്‌മെന്റ്, ഉള്‍പ്പെടെ അഞ്ച് പ്രധാനപ്പെട്ട കോഴ്‌സുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. നവംബര്‍ 19നാണ് ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് യൂണിവേഴ്‌സിറ്റി പുറത്തിറക്കിയത്. അത്യാധുനിക സൗകര്യങ്ങളാണ് ബെംഗളൂരു ക്യാമ്ബസില്‍ വിദേശ സര്‍വകലാശാല ഒരുക്കുന്നത്.
ബെംഗളൂരുവിലെ വൈറ്റ്ഫീനടുത്തുള്ള അലംബിക് സിറ്റിയിലാണ് യൂണിവേഴ്‌സിറ്റി ക്യാമ്ബസ്.പ്രോജക്‌ട് അധിഷ്ഠിതമാണ് എല്ലാ കോഴ്‌സുകളും. മികച്ച പഠനാനുഭവങ്ങള്‍ നല്‍കുന്നതിനായി സ്മാര്‍ട്ട് ക്ലാസ് മുറികള്‍, വര്‍ക്ക് സ്‌പേസുകള്‍, ഇന്നൊവേഷന്‍ സ്റ്റുഡിയോകള്‍, ഗവേഷണ ഇടങ്ങള്‍, പ്രത്യേക ലബോറട്ടറികള്‍, ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍ ക്യാമ്ബസില്‍ ഉണ്ടാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിരുദങ്ങള്‍ക്ക് യുകെ അംഗീകാരം ഉണ്ടായിരിക്കും.ആദ്യഘട്ടത്തില്‍ അഞ്ച് അക്കാദമിക് പ്രോഗ്രാമുകളാണ് സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നത്. കമ്ബ്യൂട്ടര്‍ സയന്‍സ്, ബിസിനസ് മാനേജ്‌മെന്റ്, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, ബയോമെഡിക്കല്‍ സയന്‍സസ്, ഗെയിം ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. ആറു ബിരുദ പ്രോഗ്രാമുകളും രണ്ട് ബിരുദാനന്തര പ്രോഗ്രാമുകളും ആണ് ക്യാമ്ബസ് വാഗ്ദാനം ചെയ്യുന്നത്.ക്യാമ്ബസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ലൂസി എവറസ്റ്റ് നവംബര്‍ 15 മുതല്‍ 19 വരെ ബെംഗളൂരു സന്ദര്‍ശിച്ചിരുന്നു. ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയുടെ ലോകോത്തര അക്കാദമിക്, ഗവേഷണ മികവ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ബെംഗളൂരു ക്യാമ്ബസ് സഹായിക്കുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു കോഴ്‌സുമായി ബന്ധപ്പെട്ട വിശദാംശങ്ങളും അപേക്ഷ ഫോമും സര്‍വകലാശാലയുടെ ഔദ്യോഗിക വെബ് പേജില്‍ ലഭ്യമാണ്.യുകെയില്‍ വിദ്യാര്‍ത്ഥികള്‍ അടയ്ക്കുന്നതിന്റെ പകുതിയില്‍ താഴെ ഫീസ് മാത്രമേ ഇന്ത്യയില്‍ ഈടാക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ 250 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 21 ആണ്.