Home Featured ബെംഗളൂരു : സംസ്ഥാനത്ത് മദ്യ വില വർദ്ധിപ്പിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് മദ്യ വില വർദ്ധിപ്പിച്ചു

by admin

ബെംഗളൂരു : കർണാടകയിൽ ബിയറിനുംവിലകുറവുള്ള ഇന്ത്യൻനിർമിത വിദേശമദ്യത്തിനുമുള്ള അഡീഷണൽ എക്സൈസ് നികുതി വർധിപ്പിച്ചു. ഇതോടെ ഇവയുടെ വിലയും വർധിച്ചു. ഇതുസംബന്ധിച്ച് എക്സൈസ് വകുപ്പ് അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചു.വിലവർധന വ്യാഴാഴ്‌ച നിലവിൽവന്നു. ബിയറിന് നിലവിലുള്ള 195 ശതമാനം അഡീഷണൽ എക്സൈസ് നികുതി 200 ശതമാനമാക്കി ഉയർത്തി. ഇതോടെ അഞ്ചുശതമാനം വിലവർധനയ്ക്ക് കളമൊരുങ്ങി.

നികുതി 205 ശതമാനമായാണ് നേരത്തേയിറക്കിയ കരടുവിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്.ഫെഡറേഷൻ ഓഫ് വൈൻ മർച്ചന്റ്സ് അസോസിയേഷൻ സർക്കാരിൽ സമ്മർദം ചെലുത്തിയതിന്റെ ഫലമായി അന്തിമവിജ്ഞാപനത്തിൽ 200 ശതമാനമാക്കി നിജപ്പെടുത്തുകയായിരുന്നു.വിലകുറവുള്ള ഇന്ത്യൻനിർമിത വിദേശമദ്യത്തിന്റെ നികുതിയിലും അഞ്ചുശതമാനമാണ് വർധന. 180 മില്ലിലിറ്ററിന് 15 മുതൽ 20 രൂപവരെ വില വർധിച്ചു.

സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയശേഷം നാലാമത്തെ നികുതിവർധനയാണിത്.

സാമന്ത സംവിധായകനുമായി പ്രണയത്തില്‍; ലിവിങ് ടുഗെദറിനൊരുങ്ങി താരം

തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിന്‍റെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു.വിവാദങ്ങള്‍ക്കൊടുവില്‍ സാമന്ത വീണ്ടും പ്രണയത്തിലായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍. സംവിധായകൻ രാജ് നിധിമോരുവുമായാണ് സാമന്ത പ്രണയത്തിലായിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ രാജിനൊപ്പം വളരെ അടുപ്പത്തോടെയുള്ള ഒരു സെല്‍ഫിയും സാമന്ത പങ്കു വച്ചിരുന്നു.ഇപ്പോള്‍ ലിവിങ് ടുഗദറിന് ഒരുങ്ങുകയാണ് ഇരുവരും.

ഫാമിലി മാനിലൂടെ സാമന്തയെ ബോളിവുഡിലെത്തിച്ചത് രാജായിരുന്നു. പിന്നീട് ഫാമിലി മാൻ 2ലും സാമന്ത അഭിനയിച്ചു. സിറ്റഡലില്‍‌ ഒരുമിച്ച്‌ വർക് ചെയ്യുന്നതിനിടെയാണ് സാമന്തയും രാജും അടുത്തത്. 2015ല്‍ സിനിമാ ഇൻഡസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്യാമിലി ഡേയെ വിവാഹം കഴിച്ച രാജ് 2022ല്‍ വിവാഹമോചനം നേടിയിരുന്നു.നാഗചൈതന്യയുമായി പ്രണയിച്ച്‌ വിവാഹം കഴിച്ച സാമന്ത 2021ലാണ് വിവാഹമോചിതയായത്. പിന്നീട് 2024ല്‍ നാഗചൈതന്യ ശോഭിത ധുലിപാലയെ വിവാഹം കഴിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group