ബെംഗളൂരു: കേരളത്തിൽ ലോക്ലൗൺ കാലത്ത് മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ നാട്ടിലേക്ക് സുഹൃത്തിന് വേണ്ടി അതിവിദഗ്ഗമായി മദ്യം കടത്തിയ നഗരത്തിലെ ഒരു മലയാളിക്ക് അക്കിടി പറ്റി.
നഗരത്തിൽ നിന്ന് തപാൽ മാർഗം അയച്ചുകൊടുത്ത മദ്യക്കുപ്പികൾ കിട്ടിയത് എക്സൈസ് സംഘത്തിന്റെ കൈയിൽ. മദ്യത്തോടൊപ്പം ‘ടച്ചിങ്സായി അൽപ്പം മിക്സ്ചറും അയച്ചതോടെയാണ് സംഗതി വെളിച്ചെത്തായത്.
മിക്സ്ചർ ഉണ്ടായിരുന്നതിനാൽ പാഴ്സൽ എലി കരണ്ടു. ഇതോടെ സംഗതി പുറത്തായി. എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിലെത്തിയ പാഴ്സലിൽ മദ്യമാണെന്ന് കണ്ടെത്തിയതോടെ അധികൃതർ വിവരം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ടി.എ. അശോക് കുമാറിനെ അറിയിച്ചു.
തുടർന്ന് എറണാകുളം അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. രാംപ്രസാദിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം പാഴ്സൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മദ്യം തപാൽ വഴി അയച്ചതിനാൽ അയച്ചയാളുടേയും വാങ്ങേണ്ട ആളുടേയും വിലാസവും ഫോൺ നമ്ബറും എല്ലാം പാഴ്സലിൽ ഭദ്രമായതിനാൽ ആളെ കണ്ടെത്തുന്നത് എക്സൈസിനു ബുദ്ധിമുട്ടുണ്ടാവില്ല.
കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7345 പേർക്ക് ;ടെസ്റ്റ് പോസിറ്റിവിറ്റി4.35 ശതമാനമായി
സംസ്ഥാനത്ത് നിന്ന് മദ്യം കേരളത്തിലേക്ക് പല രീതികളിൽ മദ്യകടത്തുകാർ എത്തിക്കുന്നുണ്ട്. പലപ്പോഴും ഇതു അധികൃതർ പിടുകൂടുന്നുമുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനയിലാണ് ഇവ പിടികൂടാറുള്ളത്. എന്നാൽ ഇത്തവണ രഹസ്യം പരസ്യമാക്കിയത് എലിയാണെന്ന് മാത്രം.
- കേരളത്തിൽ ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 11.79 % ; നാളെ മുതൽ അൺലോക്ക് ; ഇളവുകൾ പരിശോധിക്കാം
- ബെംഗളൂരുവിൽ ജൂൺ 21നു ശേഷം സമ്പൂർണ ഇളവുകൾ നൽകിയെന്ന് പ്രചരിക്കുന്ന വാർത്ത ; സത്യാവസ്ഥ പരിശോധിക്കാം
- കേരളത്തിൽ ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 11.79 % ; നാളെ മുതൽ അൺലോക്ക് ; ഇളവുകൾ പരിശോധിക്കാം
- ബെംഗളൂരു വിലെ ലോക് ഡൗൺ ഇളവുകൾ ; നിർദ്ദേശങ്ങൾ പുറത്തിറക്കി ബി ബി എം പി