ഡല്‍ഹി: വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം. 2024 ഏപ്രില്‍ ഒന്നു വരെയാണ് പുതിയ സമയം.
അതേസമയം വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
രാജ്യത്ത് 1,134 പേര്‍ക്ക് കൂടി കൊവിഡ്
ന്യൂഡല്‍ഹി| രാജ്യത്ത് 1,134 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. സജീവ കൊവിഡ് കേസുകള്‍ 7,026 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മരണസംഖ്യ 5,30,813 ആയി ഉയര്‍ന്നു. ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.
പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി 1.09 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 0.98 ശതമാനവുമാണ്. ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.46 കോടിയാണ് (4,46, 98,118). അതേസമയം ദേശീയ കൊവിഡ്19 വീണ്ടെടുക്കല്‍ നിരക്ക് 98.79 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
കൊവിഡ് ഭേദമായവരുടെ എണ്ണം 4,41,60,279 ആയി ഉയര്‍ന്നു. കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്.