മംഗളൂരു: ബെല്‍ത്തങ്ങാടി വേനൂരില്‍ പടക്കം നിർമാണ ശാലയിലെ സ്ഫോടനത്തില്‍ മൂന്നു പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ദക്ഷിണ കന്നട ജില്ല ഭരണകൂടം സുരക്ഷ നടപടികള്‍ ആരംഭിച്ചു.
ജില്ലയിലെ മുഴുവൻ വെടിമരുന്ന് ഫാക്ടറികളുടെയും ലൈസൻസുകള്‍ താല്‍ക്കാലികമായി സസ്പെൻഡ് ചെയ്ത് എ.ഡി.എം ഡോ.കെ. ആനന്ദ് ഉത്തരവിറക്കി.
1984ലെ സ്ഫോടകവസ്തു നിയമവും 2008ലെ ചട്ടം 107 പ്രകാരവുമാണ് പടക്കശാലകള്‍ക്ക് ലൈസൻസ് നല്‍കിവരുന്നത്. സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധിയും സർക്കാർ നിർദേശവും പാലിക്കപ്പെടുന്നില്ലെന്ന സൂചനയാണ് ബെല്‍ത്തങ്ങാടി സ്ഫോടനമെന്ന് ജില്ല അധികൃതർ പറഞ്ഞു. പരിശോധനകള്‍ നടത്തി നിയമവും ചട്ടവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി മാത്രമേ ലൈസൻസ് പുതുക്കി നല്‍കുകയുള്ളൂ.
പാചകവാതക വില വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 15 രൂപ കൂട്ടി
ന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വിലയാണ് കൂട്ടിയത്. 19 കിലോയുടെ സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്.
ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല.ഇതോടെ ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1769.50 രൂപയായി ഉയര്‍ന്നു.