കാസർകോഡ്, കണ്ണൂർ ജില്ലക്കാർ ബെംഗളൂരു യാത്രകൾക്കും മടക്ക യാത്രയ്ക്കും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിൻ സർവീസാണ് ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്. കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോഡ് ഭാഗത്തു നിന്നുള്ളവരാണ് ഈ സര്‍വീസ് കൂടുതലും പ്രയോജനപ്പെടുത്തുന്നത്. മംഗലാപുരം, സകലെശ്പുർ, ശ്രവണബെളഗോള തുടങ്ങിയ സ്ഥലങ്ങളിലൂടെ പോകുന്നതിനാൽ കർണ്ണാടക യാത്രയും ഈ ട്രെയിൻ എളുപ്പമുള്ളതാക്കുന്നു.
ഇപ്പോഴിതാ, കണ്ണൂർ എക്സ്പ്രസ് യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. അടുത്ത മാസം മുതൽബെംഗളൂരു- കണ്ണൂർ എക്സ്പ്രസിൽ എൽഎച്ച്ബി കോച്ചുകൾ വരുമെന്ന് അറിയിച്ചിരിക്കുകയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും സുഖകരമായ യാത്രയും ഉറപ്പ് നല്കുന്നതാണ് ഏറ്റവും പുതിയ രീതിയിലുള്ള എൽഎച്ച്ബി (ലിങ്ക് ഹോഫ്‌മാൻ ബുഷ്) കോച്ചുകൾ. പഴയ കോച്ചുകളെയപേക്ഷിച്ച് ഇതിന് സുരക്ഷിതത്വവും കൂടുതലാണ്.
എൽഎച്ച്ബി കോച്ചുകൾ നാല് വണ്ടികൾക്ക്കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511), കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) എന്നി കൂടാതെ, എസ്എംവിടി ബെംഗളൂരു-മുരഡേശ്വർ എക്‌സ്പ്രസ് (16585), മുരഡേശ്വർ-എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ് (16511) എന്നിങ്ങനെ നാല് വണ്ടികളിലാണ് ഏറ്റവും പുതിയതായി എൽഎച്ച്ബി കോച്ചുകൾ വരുന്നത്. കണ്ണൂർ എക്‌സ്പ്രസ് (16511) മേയ് 7 മുതലും ബെംഗളൂരു എക്സ്പ്രസിന് 16512 മുതലും പുതിയ കോച്ചിലേക്ക് മാറും.
കോച്ചുകളുടെ എണ്ണം കുറയുമോ : എന്നാല്‍ പഴയ കോച്ച് വണ്ടികൾ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുമ്പോൾ കോച്ചുകളുടെ എണ്ണത്തിലും കുറവുണ്ടാകും. നിലവിൽ 22 കോച്ചുകൾ ഈ ട്രെയിനുകൾക്കുണ്ടെങ്കിലും എൽഎച്ച്ബി കോച്ചുകൾ വരുമ്പോൾ 20 കോച്ചുകളായിരിക്കും ഈ നാല് ട്രെയിനുകള്‌ക്കും ഉണ്ടാവുക. 1 ഫസ്റ്റ് എസി, 2 എസി ടൂ ടയർ, 4 എസി ത്രീ ടയർ, 7 സ്ലീപ്പർ ക്ലാസ്, 4 ജനറൽ സെക്കൻഡ് കോച്ച്, 2 ജനറേറ്റർ കംലഗേജ് വാൻ എന്നിങ്ങനെയാണ് പുതിയ കോച്ച് കോംപോസിഷൻ. 10 സ്ലീപ്പർ കോച്ചുകളായിരുന്നാണ് ഏഴിലേക്ക് ചുരുങ്ങുന്നത്. ഇതോടെ സ്ലീപ്പർ ബെർത്തുകളുടെ എണ്ണം 560 ആകും.
എന്നും വൈകിട്ട് 5.05 ന് കണ്ണൂരിൽ നിന്നെടുക്കുന്ന ട്രെയിൻ നമ്പർ 16512 കണ്ണൂര്‍ – കെഎസ്ആര്‍ ബെംഗളൂരു എക്സ്പ്രസ് മംഗലാപുരം വഴി പിറ്റേന്ന് രാവിലെ 6.35 ന് കെഎസ്ആര്‍ ബെംഗളൂരു എത്തും.