Home Featured ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റിയില്‍ എല്‍.എച്ച്‌.ബി കോച്ച്‌; 300 സീറ്റുകള്‍ കൂടും

ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റിയില്‍ എല്‍.എച്ച്‌.ബി കോച്ച്‌; 300 സീറ്റുകള്‍ കൂടും

by admin

ബംഗളൂരു: ബംഗളൂരു-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിലും (12677/12678) എല്‍.എച്ച്‌.ബി കോച്ചുകള്‍ ഏർപ്പെടുത്തുന്നു.

ഐ.സി.എഫ് കോച്ചുകളാണ് നിലവില്‍ ഈ വണ്ടിയില്‍ ഉപയോഗിക്കുന്നത്. ഇവ മാറ്റുന്നതിന്‍റെ ഭാഗമായി ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍നിന്ന് 14 എല്‍.എച്ച്‌.ബി കോച്ചുകള്‍ ഇന്‍റർസിറ്റിക്കായി അനുവദിച്ചതായി അധികൃതർ അറിയിച്ചു.

അടുത്ത മാസം മുതല്‍ ഈ ട്രെയിൻ പുതിയ കോച്ചുകളിലേക്ക് മാറും. ഇതോടെ ട്രെയിനില്‍ 300 സീറ്റുകള്‍ വർധിക്കും. ബംഗളൂരുവില്‍നിന്ന് എല്ലാ ദിവസവും രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ (12677) വൈകുന്നേരം 4.55ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് എല്ലാ ദിവസവും രാവിലെ 9.10ന് പുറപ്പെടുന്ന 12678 നമ്ബർ ട്രെയിൻ രാത്രി 7.50ന് ബംഗളൂരുവില്‍ എത്തും.

You may also like

error: Content is protected !!
Join Our WhatsApp Group