Home Featured ആറ് മാസത്തിനുള്ളില്‍ തിരികെ തരാം’; 2.45 ലക്ഷം രൂപ മോഷ്ടിച്ച കള്ളന്റെ കത്ത് വൈറല്‍

ആറ് മാസത്തിനുള്ളില്‍ തിരികെ തരാം’; 2.45 ലക്ഷം രൂപ മോഷ്ടിച്ച കള്ളന്റെ കത്ത് വൈറല്‍

by admin

ഖാർഗോണ്‍ ജില്ലയില്‍ നടന്ന ഒരു മോഷണ വാർത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു കടയില്‍ നിന്ന് 2.45 ലക്ഷം രൂപ മോഷ്ടിച്ച ശേഷം കള്ളൻ മുങ്ങിയത് ക്ഷമ ചോദിച്ച്‌ കത്തെഴുതി വെച്ചശേഷമായിരുന്നു.രാമനവമി ദിനത്തില്‍ ചെയ്ത പ്രവൃത്തിക്ക് മാപ്പ് ചോദിക്കുന്നതാണ് കത്ത്. കടബാധ്യത, പണം തിരികെക്കൊടുക്കാനുള്ള ആളുകളുടെ നിരന്തരമായ വേട്ടയാടല്‍ തുടങ്ങിയ കാരണങ്ങളാലാണ് പണമെടുക്കുന്നതെന്നും കത്തില്‍ പറയുന്നു. ആറ് മാസത്തിനുള്ളില്‍ തുക തിരികെ നല്‍കാമെന്ന വാഗ്ദാനവുമുണ്ട്.

കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജാമിദാർ മൊഹല്ലയിലെ ജുജാർ അലി ബൊഹ്‌റയുടെ കടയിലാണ് മോഷണം നടന്നതെന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അർഷാദ് ഖാൻ പറഞ്ഞു.”കടയുടമ 2.84 ലക്ഷം രൂപ ഒരു ബാഗില്‍ സൂക്ഷിച്ചിരുന്നതായും അതില്‍ നിന്ന് ഏകദേശം 2.45 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടതായും 38,000 രൂപ ബാക്കിയുണ്ടെന്നും കടയുടമ ഞങ്ങളോട് പറഞ്ഞു. രാമനവമി ദിനത്തില്‍ താൻ ചെയ്ത പ്രവൃത്തിക്ക് കുറ്റവാളി മാപ്പ് ചോദിച്ചതായി കത്തില്‍ പറയുന്നു,” അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്ബ് മാജിക് ഷോ അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചു; മജീഷ്യൻ ഗോപിനാഥ് മുതുകാട് തിരികയെത്തുന്നു

മജീഷ്യൻ ഗോപിനാഥ് മുതുകാട് മാജിക് ഷോയുമായി വീണ്ടുമെത്തുന്നു. മൂന്നര വർഷം മുമ്ബ് പ്രൊഫഷണല്‍ മാജിക് ഷോ അവസാനിപ്പിച്ചെങ്കിലും ആഗസ്റ്റ് പതിന‍ഞ്ചിന് മുമ്ബ് ഒരൊറ്റ ഷോ കൂടി നടത്തുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.മുപ്പത്തിയെട്ട് വർഷം മുമ്ബ് ആദ്യമായി ഗ്രൂപ്പ് മാജിക് ഷോ അവതരിപ്പിച്ച കോഴിക്കോട് തന്നെയാണ് മറ്റൊരു മാജിക് ഷോ കൂടി അവതരിപ്പിക്കുക.ഇന്ത്യൻ യൂത്ത് അസോസിയേഷൻറെ വേദിയിലായിരുന്നു ആദ്യമായി ഗോപിനാഥ് മുതുകാട് ഗ്രൂപ്പ് മാജിക് ഷോ അവതരിപ്പിച്ചത്. വീണ്ടും ഇന്ത്യൻ യൂത്ത് അസോസിയേഷൻറെ കോഴിക്കോട്ടെ സമ്മേളന വേദിയിലെത്തിയപ്പോഴാണ് ഗോപിനാഥ് മുതുകാട് ഇക്കാര്യം പ്രഖ്യാപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group