Home പ്രധാന വാർത്തകൾ സഫാരിക്കിടെ നിര്‍ത്തിയിട്ട വാഹനത്തിന്റെ ഗ്രില്ലിലേക്ക് ചാടിക്കയറി പുളളിപ്പുലി; ആക്രമണത്തില്‍ യുവതിയുടെ കൈക്ക് പരിക്ക്

സഫാരിക്കിടെ നിര്‍ത്തിയിട്ട വാഹനത്തിന്റെ ഗ്രില്ലിലേക്ക് ചാടിക്കയറി പുളളിപ്പുലി; ആക്രമണത്തില്‍ യുവതിയുടെ കൈക്ക് പരിക്ക്

by admin

ബെംഗളൂരു: ബെംഗളൂരു ബന്നാ‌‍ർഘട്ട ദേശീയോദ്യാനത്തില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ വിനോദ സഞ്ചാരിക്ക് പരിക്ക്.ചെന്നൈയില്‍ നിന്നെത്തിയ വഹീദ ബാനു എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്നാർഘട്ട ബയോളജിക്കല്‍ പാർക്കിനകത്ത് കൂടിയുള്ള വനംവകുപ്പിന്റെ സഫാരിക്കിടെയാണ് ചെന്നൈ സ്വദേശിയായ വഹീദ ബാനുവിന് പരിക്കേറ്റത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയ വനംവകുപ്പിന്റെ വാഹനത്തില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു അപകടം. നിർത്തിയിട്ട വാഹനത്തിന്റെ ഗ്രില്ലിലേക്ക് ചാടിക്കയറി, ചെറിയ ദ്വാരത്തിലൂടെ പുള്ളിപ്പുലി നടത്തിയ ആക്രമണത്തില്‍ വഹീദയുടെ കൈക്കാണ് പരിക്കേറ്റത്.വാഹനം പെട്ടന്ന് എടുത്തതിനാല്‍ അപകടം ഒഴിവായി. പരിക്കേറ്റ വഹീദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭർത്താവിനും മകനും ഒപ്പമാണ് വഹീദ ബാനു ബന്നാർഘട്ടയില്‍ എത്തിയത്. ഈ ബയോളജിക്കല്‍ പാ‍ർക്കില്‍ നേരെത്തെയും വിനോദസഞ്ചാരത്തിനെത്തിയവരെ പുള്ളിപ്പുലി ആക്രമിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ സമാനമായ രീതിയില്‍ നടന്ന ആക്രമണത്തില്‍ 12 കാരന് പരിക്കേറ്റിരുന്നു. തുടർച്ചയായ ആക്രമണങ്ങള്‍ ബന്നാർഘട്ടയില്‍ വനംവകുപ്പിന്റെ കവചിത വാഹനങ്ങളില്‍ സഫാരി നടത്തുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group