Home Featured മൂന്ന് ദിവസത്തിനിടെ പുലി കൊന്നത് മൂന്ന് പേരെ; ഇന്നലെ കൊല്ലപ്പെട്ടത് 18കാരി; പേടിച്ച്‌ വിറച്ച്‌ മൈസുരു

മൂന്ന് ദിവസത്തിനിടെ പുലി കൊന്നത് മൂന്ന് പേരെ; ഇന്നലെ കൊല്ലപ്പെട്ടത് 18കാരി; പേടിച്ച്‌ വിറച്ച്‌ മൈസുരു

by admin

മൈസൂരു: മൂന്ന് ദിവസത്തിനിടെ മൈസൂരില്‍ പൂലി കൊലപ്പെടുത്തിയത് മൂന്ന് പേരെ. നാഗര്‍ഹോളെ വനത്തിന് സമീപം പതിനെട്ടുകാരിയെ മഞ്ജുവിനെയാണ് ഇന്നലെ പുലി കൊലപ്പെടുത്തിയത്. വിറക് ശേഖരിക്കാന്‍ പോയ യുവതിയെയാണ് പുലി ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രിയാണ് അഞ്ചാക്ലാസുകാരനെ പുലി കൊലപ്പെടുത്തിയത്. രാത്രി വീടിന് സമീപത്തെ കടയില്‍ ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. വനംവകുപ്പ് അധികൃതരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ കുറ്റിക്കാട്ടിനുള്ളിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച നര്‍സിപുരിലെ കനനായകനഹള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ സിദ്ധമ്മയെന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു.

ഈ പ്രദേശത്ത് മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. മുന്ന് ദിവസത്തിനിടെ മൂന്നുപേര്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വനംവകുപ്പ് അധികൃതര്‍ തിരച്ചില്‍ നടപടികള്‍ ഊര്‍ജിതമാക്കി. പുലികളെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ചെന്നൈയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്നു വീണു; മൂന്നു പേര്‍ മരിച്ചു: പരിക്കേറ്റ എട്ടു പേരുടെ നില ഗുരുതരം

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്നു വീണ് എട്ടു പേര്‍ മരിച്ചു. ചെന്നൈയില്‍ അരക്കോണം നമ്മിലിയിലാണ് സംഭവം. ഉത്സവത്തിനിടെ ക്ഷേത്ര പ്രതിഷ്ഠയെ ക്രെയിനിന് മുകളില്‍ കയറ്റി എളുനള്ളിക്കുന്ന ചടങ്ങിനിടെ ക്രെയിന്‍ തകര്‍ന്നുവീഴുകയായിരുന്നു. കെ.മുത്തുകുമാര്‍ (39), എസ്.ഭൂപാലന്‍ (40), ബി.ജോതിബാബു (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.15 നാണ് സംഭവം.

അപകടത്തില്‍ എട്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ അരക്കോണം താലൂക്ക് ആശുപത്രിയിലും പൊന്നായിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമെന്നാണ് വിവരം.

കല്‍വീതി ഗ്രാമത്തില്‍ ദ്രൗപദി അമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പ്രതിഷ്ഠയെ ക്രെയിനിനുമുകളില്‍ കയറ്റി ഗ്രാമത്തിലൂടെ എഴുന്നള്ളിക്കുന്ന ചടങ്ങിനിടെയാണ് അപകടം. ആള്‍ക്കൂട്ടിനുനേരെ ക്രെയിന്‍ മറിഞ്ഞുവീഴുകയായിരുന്നു. ക്രെയിനിനു മുകളിലുണ്ടായിരുന്നവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group