സോൾ: ദക്ഷിണ കൊറിയൻ നടൻ ലീ സൺ-ക്യുനെ ബുധനാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓസ്കർ പുരസ്കാരങ്ങള്‍ “പാരസൈറ്റ്” എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടനാണ് ലീ. സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ വാഹനത്തിനുള്ളിൽ നിന്നാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് പോലീസിനെ ഉദ്ധരിച്ച് യോൻഹാപ്പ് വാര്‍ത്ത ഏജന്‍സി റിപ്പോർട്ട് ചെയ്തു.
48 കാരനായ ലീ കഞ്ചാവിനും മറ്റ് ലഹരി മരുന്നുകളും ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് പ്രഥമിക അന്വേഷണത്തിന് ശേഷം പറയുന്നത്. ആത്മഹത്യയാണ് എന്നാണ് പൊലീസിന്റെ പ്രഥമിക കണ്ടെത്തല്‍.
അടുത്തിടെ ചില വിവാദങ്ങള്‍ മൂലം നടനെ ടെലിവിഷൻ, പരസ്യ പ്രോജക്ടുകളിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട് വന്നിരുന്നു.
പ്രശസ്തമായ കൊറിയ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്ന് ബിരുദം നേടിയ ലീ. 2001-ൽ “ലവേഴ്സ്” എന്ന പേരിൽ ഒരു ടെലിവിഷൻ സിറ്റ്കോമിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.
സംവിധായകൻ ബോങ് ജൂൺ-ഹോയുടെ 2019-ൽ ഓസ്കാർ നേടിയ “പാരസൈറ്റ്” എന്ന ചിത്രത്തിലെ ധനികനായ ഒരു ഗൃഹനാഥന്റെ വേഷമായിരുന്നു ലീ സൺ-ക്യു അഭിനയിച്ചത്. ഈ റോള്‍ ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹൊറർ ചിത്രമായ “സ്ലീപ്പ്” ആണ് അവസാനമായി ലീ അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. ഉറക്കത്തിൽ നടക്കുന്ന അതിലൂടെ ഭയാനകമായ കാര്യങ്ങള്‍ കാണുന്ന ഒരു ഭർത്താവായാണ് ഇദ്ദേഹം ഇതില്‍ റോള്‍ ചെയ്തത്. നിരൂപക പ്രശംസ നേടുകയും കാൻ ഫെസ്റ്റിവലിലെ ക്രിട്ടിക്സ് വീക്ക് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു ഈ ചിത്രം.
കഴിഞ്ഞ ഒക്ടോബറില്‍ ലഹരി ഉപയോഗത്തിന്റെ പേരില്‍ ഇദ്ദേഹത്തെ ഇഞ്ചിയോണ്‍ പൊലീസ് വിളിച്ചു വരുത്തി അന്വേഷണം നടത്തിയിരുന്നു. ഇത്തരം സംഭവങ്ങളുടെ പേരില്‍ തന്നെ സ്നേഹിക്കുന്ന എല്ലാവരോടും മാപ്പ് പറയുന്നതായി അന്ന് മാധ്യമങ്ങളെ കണ്ട ലീ സൺ-ക്യു പ്രതികരിച്ചിരുന്നു. ഭാര്യയും നടിയുമായ ജിയോൺ ഹൈ-ജിനും രണ്ട് ആൺമക്കളുമാണ് ലീ സൺ-ക്യുനിന്റെ കുടുംബം.