Home Featured ‘എല്ലാ വാട്‌സ് ആപ്പ് കോളുകളും റെക്കോര്‍ഡ് ചെയ്യപ്പെടും’ ; പ്രചരിക്കുന്നത് വ്യാജ സന്ദേശമെന്ന് കേരള പൊലീസ്

‘എല്ലാ വാട്‌സ് ആപ്പ് കോളുകളും റെക്കോര്‍ഡ് ചെയ്യപ്പെടും’ ; പ്രചരിക്കുന്നത് വ്യാജ സന്ദേശമെന്ന് കേരള പൊലീസ്

by admin

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും വാട്സ്‌ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജൻസികളും ഇതുവരെയും നല്‍കിയിട്ടില്ലെന്നും പൊലീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

രണ്ടു മൂന്ന് വര്‍ഷം മുൻപ് ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്തിരിക്കുയാണ്. അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group