ആലപ്പുഴ : വിദ്യാർത്ഥികളോട് സ്കൂളിന്റെ ക്രൂരത. വൈകി എത്തിയ കുട്ടികളെ പുറത്താക്കി അധികൃതർ സ്കൂൾ ഗേറ്റ് അടച്ചു പൂട്ടി.എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. 25 ഓളം വിദ്യാർത്ഥികൾ സ്കൂളിനുള്ളിലേക്ക് കയറാനാകാതെ റോഡിൽ നിൽക്കുകയാണ്. കുട്ടികൾ അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് ഈ ക്രൂരതയെന്നാണ് രക്ഷിതാക്കൾ പറയുന്നത്. എന്നാൽ സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്ന നിലപാടിലാണ് സ്കൂൾ അധികൃതര്‍. രാവിലെ ഒമ്പത് മണിക്കാണ് സ്കൂളിൽ ബെൽ അടിക്കുന്നതെന്നും 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ മാത്തുക്കുട്ടി വർഗീസ് അവകാശപ്പെട്ടു.
രക്ഷിതാക്കളെത്തി സ്കൂൾ പ്രിൻസിപ്പളുമായി ചര്‍ച്ച നടത്തി, വൈകി വരുന്നവരുടെ രജിസ്റ്ററിൽ പേർ എഴുതിച്ച ശേഷം കുട്ടികളെ സ്കൂളിന് ഉള്ളിലേക്ക് കയറ്റി സ്കൂൾ അധികൃതര്‍. ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികൾക്കാണ് ഒരു മണിക്കൂറിലേറെ സമയം സ്കൂൾ അധികൃതരുടെ ക്രൂരതയെ തുടര്‍ന്ന് നടുറോഡിൽ നിൽക്കേണ്ടി വന്നത്.
ഇന്ന് രാവിലെ എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. 25 ഓളം വിദ്യാർത്ഥികൾക്കാണ് വൈകിയെത്തിയതിനാൽ സ്കൂളിനുള്ളിലേക്ക് കയറാനാകാതെ റോഡിൽ നിൽക്കേണ്ടി വന്നത്. ബസ് വൈകിയതിനാലാണ് സ്കൂളിൽ സമയത്ത് എത്താൽ സാധിക്കാതിരുന്നതെന്നാണ് കുട്ടികൾ പറഞ്ഞത്. അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് കുട്ടികളോട് ക്രൂരതയെന്ന് വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും പറഞ്ഞു.
എന്നാൽ സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്ന നിലപാടിലായിരുന്നു സ്കൂൾ അധികൃതര്‍. രാവിലെ ഒമ്പത് മണിക്കാണ് സ്കൂളിൽ ബെൽ അടിക്കുന്നത്. 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റി. അതിനും ശേഷമെത്തിയവരെയാണ് പുറത്താക്കിയത്. ക്ലാസിൽ വരാതെ കറങ്ങി നടക്കുന്നവരാണ് ഈ കുട്ടികളെന്നും അതിനാലാണ് ഉള്ളിലേക്ക് കയറ്റാതെ ഗേറ്റ് അടച്ച് പൂട്ടിയതെന്നും പ്രിൻസിപ്പൾ മാത്തുക്കുട്ടി വർഗീസ് പറഞ്ഞു. വിവരം പ്രചരിച്ചിട്ടും വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് കയറ്റാതെ പൊരിവെയിലത്ത് നിര്‍ത്തിയ സ്കൂൾ അധികൃതര്‍ ഒടുവിൽ വൈകിയെത്തുന്നവര്‍ക്കുള്ള പ്രത്യേക രജിസ്റ്ററിൽ പേരെഴുതിച്ച ശേഷമാണ് ഉള്ളിലേക്ക് കയറ്റാൻ തയ്യാറായത്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കാമ്ബയിന് മോദി തുടക്കമിടും
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന കര്‍ണാടകയില്‍ പ്രചാരണം മുന്നില്‍കണ്ട് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നു.
വ്യാഴാഴ്ച വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ കല്യാണ കര്‍ണാടക മേഖലയിലെ കലബുറഗി, യാദ്ഗിര്‍ ജില്ലകളിലെത്തും. കഴിഞ്ഞയാഴ്ച ഹുബ്ബള്ളിയില്‍ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മോദി ഹുബ്ബള്ളി വിമാനത്താവളം മുതല്‍ പരിപാടി നടന്ന റെയില്‍വേ മൈതാനം വരെ റോഡ് ഷോ നടത്തിയിരുന്നു. സമാന റോഡ്ഷോകള്‍ കല്യാണ കര്‍ണാടക മേഖലയിലെ പരിപാടികളിലും ബി.ജെ.പി സംഘടിപ്പിച്ചേക്കും. വ്യാഴാഴ്ച കലബുറഗി വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദി യാദ്ഗിറിലെ കൊടെകല്‍ വില്ലേജിലേക്ക് യാത്ര തിരിക്കും.
നാരായണ്‍പുര ലെഫ്റ്റ് കനാല്‍ നവീകരണത്തിന് തറക്കല്ലിടുന്ന മോദി, സൂറത്ത്-ചെന്നൈ എക്സ്പ്രസ് പാതയുടെ മൂന്നാം പാക്കേജിനും തറക്കല്ലിടും. 1050 കോടി ചെലവിട്ട് യാദ്ഗിറിലെ ബസവ സാഗര്‍ ഡാമില്‍ നിര്‍മിച്ച 356 ഓട്ടോമേറ്ററഡ് ഗേറ്റുകളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് യാദ്ഗിര്‍ ഹുനസാഗിയില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെനിന്ന് കലബുറഗിയിലെത്തുന്ന പ്രധാനമന്ത്രി, മുളകേഡയില്‍ പുതുതായി നിര്‍മിച്ച റവന്യൂ വില്ലേജുകള്‍ക്ക് രേഖകള്‍ കൈമാറുന്ന ചടങ്ങിലും പങ്കെടുക്കും. ഗുജറാത്തില്‍ പയറ്റിയതുപോലെ, തുടര്‍ച്ചയായി കര്‍ണാടകയില്‍ മോദിയുടെ സന്ദര്‍ശനംകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നിലെത്തുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
പിന്നാക്ക വിഭാഗക്കാര്‍ ഏറെയുള്ള മേഖലയാണ് കല്യാണ കര്‍ണാടക. ഹൈദരാബാദ്-കര്‍ണാടക എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മേഖലയെ അടുത്തിടെയാണ് കല്യാണ കര്‍ണാടക എന്ന് പുനര്‍നാമകരണം ചെയ്തത്. ബിദര്‍, കലബുറഗി, റായ്ച്ചൂര്‍, യാദ്ഗര്‍, ബെള്ളാരി, വിജയനഗര, കൊപ്പാല്‍ ജില്ലകളാണ് ഈ മേഖലയില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്തെതന്നെ ഏറ്റവും പിന്നാക്ക ജില്ലകളായി അറിയപ്പെടുന്നവയാണ് കല്യാണ കര്‍ണാടകയിലുള്ളത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ തട്ടകമായ കലബുറഗിയില്‍ ഇത്തവണ പ്രചാരണം കൊഴുപ്പിക്കാനാണ് ബി.ജെ.പി നീക്കം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കലബുറഗി മണ്ഡലത്തില്‍ ഖാര്‍ഗെയെ തോല്‍പിച്ച ഡോ. ഉമേഷ് യാദവാണ് ഇതിന് ചുക്കാന്‍പിടിക്കുന്നത്. ഉമേഷ് യാദവിന്റെ മകന്‍ ജില്ലയില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ കൂടിയാണ്. മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകനും കോണ്‍ഗ്രസ് എം.എല്‍.എയുമായ പ്രിയങ്ക് ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും കാര്യമായ പ്രചാരണങ്ങള്‍ക്ക് പദ്ധതിയിടുന്നതോടെ കലബുറഗി ഇത്തവണ ശ്രദ്ധാകേന്ദ്രമാവും. ഇത് മുന്നില്‍കണ്ടാണ് ബി.ജെ.പി നരേന്ദ്ര മോദിയെത്തന്നെ രംഗത്തിറക്കുന്നത്.
ബെള്ളാരിയിലെ പ്രബലനായ ഗാലി ജനാര്‍ദന റെഡ്ഡി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചതോടെ ബി.ജെ.പി വോട്ട് ചോര്‍ച്ച ഭയപ്പെടുന്നുണ്ട്. പ്രത്യേകിച്ചും പിന്നാക്കവിഭാഗ വോട്ടുകള്‍ നിര്‍ണായകമാവുന്ന കല്യാണ കര്‍ണാടക മേഖലയില്‍. ലിംഗായത്ത് വോട്ടുകള്‍ക്കപ്പുറം പിന്നാക്കവോട്ടുകള്‍കൂടി നേടാന്‍ കഴിഞ്ഞാലേ മേഖലയില്‍ ബി.ജെ.പിക്ക് മുന്നേറാനാകൂ. എന്നാല്‍, ഈ മേഖല പൊതുവേ കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ണാണെന്നത് തിരിച്ചറിഞ്ഞാണ് ബി.ജെ.പി തുറുപ്പുശീട്ടിറക്കുന്നത്.