Home Featured ലഹരി വേട്ട; ബംഗളൂരുവില്‍ കഴിഞ്ഞ മാസം അറസ്റ്റിലായത് 47 പേര്‍

ലഹരി വേട്ട; ബംഗളൂരുവില്‍ കഴിഞ്ഞ മാസം അറസ്റ്റിലായത് 47 പേര്‍

by admin

ബംഗളൂരു നഗരത്തില്‍ മാർച്ച്‌ മാസത്തില്‍ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 47 പേർ അറസ്റ്റിലായതായി സിറ്റി പൊലീസ് കമീഷണർ ബി.ദയാനന്ദ പറഞ്ഞു.നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോ ട്രോപിക് സബ്സ്റ്റന്‍സസ്(എന്‍.ഡി.പി.എസ്) ആക്‌ട് പ്രകാരം അറസ്റ്റിലായവരില്‍ രണ്ട് വിദേശ വനിതകളും ഉള്‍പ്പെടും. 90 കിലോ കഞ്ചാവ്, മൂന്ന് കിലോ ഹാഷിഷ്, രണ്ട് ഗ്രാം കൊക്കെയ്ന്‍,1.254 കിലോ എം.ഡി.എം.എ എന്നിവ വിവിധയിടങ്ങളില്‍നിന്നായി പിടിച്ചെടുത്തു.ഇതിനു പുറമെ, നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ 548 പേരെ അറസ്റ്റ് ചെയ്തു.

ഇതില്‍ 319 കേസുകള്‍ ക്രിമിനല്‍ കുറ്റ കൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് രജിസ്റ്റർ ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മാര്‍ച്ച്‌ മാസത്തില്‍ 4522 മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടെത്തി.സെന്‍ട്രല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആർ) മുഖേന 1499 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇതില്‍ 856 എണ്ണം മോഷ്ടാക്കളില്‍ നിന്നും വീണ്ടെടുത്തു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ തടയുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് കമീഷണര്‍ പറഞ്ഞു.

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയും മകനും അറസ്റ്റില്‍

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമ, മകന്‍ അബൂബക്കര്‍ സിദ്ദിഖ് എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വീട്ടില്‍ വച്ച്‌ പ്രസവിക്കുന്നതിന് ഭാര്യ അസ്മയെ നിര്‍ബന്ധിച്ചുവെന്നാണ് സിറാജുദ്ദീനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്മയുടെ നേരത്തെയുള്ള നാലു പ്രസവത്തില്‍ രണ്ടു പ്രസവം വീട്ടിലാണ് നടന്നത്.

പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സിറാജുദ്ദീനെ സഹായിച്ചവരെ കുറിച്ചും തെളിവ് നശിപ്പിക്കലിലും അന്വേഷണം നടത്തുമെന്ന് മലപ്പുറം എസ്പി നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് 6 മണിയോടെ പ്രസവിച്ച അസ്മ രാത്രി 9 മണിക്ക് മരിച്ചു. പ്രസവശേഷം രക്തസ്രാവം തുടര്‍ന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group