ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് ഓഗസ്റ്റ് നാലിന് തുടക്കമാകും. 12 ദിവസമാണ് മേള നടക്കുക. ഹോർട്ടികൾച്ചർ വകുപ്പിന്റെ നേതൃത്വത്തിലുള്ള 214-ാമത് ലാൽബാഗ് പുഷ്പമേളയാണ് നടക്കാൻ പോകുന്നത്. ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
പൂക്കൾക്കൊണ്ടുള്ള വിധാൻസൗധയുടെയും ശിവപുര സത്യാഗ്രഹ സൗധയുടെയും മാതൃകയാകും ഇത്തവണത്തെ മുഖ്യ ആകർഷണം. മാതൃകകൾ നിർമിക്കുന്നതിന് പത്തുലക്ഷത്തോളം പുഷ്പങ്ങൾ ഉപയോഗിക്കുന്നുണ്ട്.
മുൻ മുഖ്യമന്ത്രി കെങ്കൽ ഹനുമന്തയ്യക്ക് ആദരവർപ്പിച്ചുള്ള പൂക്കളുടെ സൃഷ്ടികളും പുഷ്പമേളയിൽ ഉണ്ടാകും. സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള പൂക്കൾ കൊണ്ടാകും കലാസൃഷ്ടികളുണ്ടാക്കുക. വിവിധ തരം പൂക്കളുടെ പ്രദർശനത്തോടൊപ്പം മാമ്പഴമുൾപ്പെടെയുള്ളവയുടെ പ്രദർശനവും ഉണ്ടാകും.
21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ ലോറി കാണാതായി: ഡ്രൈവര്‍ മറിച്ചുവിറ്റ തക്കാളി കണ്ടെത്തിയത് ഗുജറാത്തില്‍
ബെംഗളൂരു: കോലാറില്‍നിന്ന് രാജസ്ഥാനിലേക്ക് പോയിരുന്ന 21 ലക്ഷം രൂപയുടെ തക്കാളിയുമായി കാണാതായ ലോറി ഗുജറാത്തിലെ അഹമ്മദാബാദിലുള്ളതായി വിവരം.
ജയ്പുരിലേക്ക് പോകുന്നതിന് പകരം അഹമ്മദാബാദിലെത്തി ഡ്രൈവര്‍ അൻവര്‍ തക്കാളി പകുതി വിലക്ക് വിറ്റതായാണ് തക്കാളി കയറ്റി അയച്ചവര്‍ക്ക് ലഭിച്ച വിവരം. ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഹ്ത ട്രാൻസ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ലോറി കോലാറിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് ആൻഡ് ലൈവ്‌സ്റ്റോക്ക് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) യില്‍നിന്ന് പുറപ്പെട്ടത്. ലോറിയില്‍ ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, യാത്രക്കിടെ ഡ്രൈവര്‍ ജിപിഎസ് ട്രാക്കര്‍ എടുത്തുമാറ്റിയശേഷം ലോറി അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച രാത്രി ലോറി ജയ്‌പുപുരിലെത്തേണ്ടതായിരുന്നു.
എന്നാല്‍, അവിടെയെത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെയാണ് ലോറി ഉടമ കോലാര്‍ പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച രാവിലെയാണ് ലോറി ഗുജറാത്തില്‍ കണ്ടെത്തിയതായി സാദിഖിന് വിവരം ലഭിച്ചത്.