ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഇത്തവണത്തെ ലാല്‍ബാഗ് പുഷ്പമേള 19 മുതല്‍ 29 വരെ നടക്കും.’ബെംഗളൂരുവിന്റെ ചരിത്രവും പരിണാമവും’ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പുഷ്പമേള. ബെംഗളൂരുവിന്റെ 1500 വര്‍ഷത്തെ ചരിത്രം പുഷ്പങ്ങളിലൂടെ അവതരിപ്പിക്കും.പുഷ്പമേള 19-ന് രാവിലെ 11 മണിക്ക് ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും.
10 ദിവസങ്ങളിലായി നടക്കുന്ന പുഷ്പമേളയില്‍ ലക്ഷക്കണക്കിന് സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് ലക്ഷത്തോളം സന്ദര്‍ശകര്‍ എത്തുമെന്നാണ് കരുതുന്നത്. കര്‍ണാടകത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിവിധ രാജ്യങ്ങളിലെയും പുഷ്പങ്ങള്‍ മേളയിലുണ്ടാകും.
കര്‍ണ്ണാടക എംഎല്‍എമാരെ പ്രോസ്റ്റിറ്റിയൂട്ടിനോട് ഉപമിച്ച കോണ്‍ഗ്രസ് നേതാവ് ക്ഷമാപണം നടത്തി
ബെംഗളുരു| ഹൊസാപേട്ടയില്‍ നടത്തിയ പ്രസംഗത്തിനിടെ ലൈംഗികത്തൊഴിലാളികള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മുതിര്‍ന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ബികെ ഹരിപ്രസാദ് മാപ്പ് പറഞ്ഞു.
തന്റെ പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതാണ് വിവാദമായത്.
പാര്‍ട്ടി മാറിയതിന് ആനന്ദ് സിങ്ങിനെയും മറ്റ് നേതാക്കളെയും ആക്ഷേപിച്ച ഹരിപ്രസാദ് അവരെ വേശ്യകളോടാണ് ഉപമിച്ചത്. ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ത്രീകളോടും ലൈംഗികത്തൊഴിലാളി സമൂഹത്തോടും വലിയ ബഹുമാനമുണ്ടെന്ന് ഹരിപ്രസാദ് ട്വീറ്റ് ചെയ്തു.
ഹൊസപേട്ടയിലെ തന്റെ പ്രസംഗത്തിലെ ലൈംഗികത്തൊഴിലാളികളെക്കുറിച്ചുള്ള പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയും അനാവശ്യ വിവാദം സൃഷ്ടിച്ചതാണെന്നും ദുരുദ്ദേശ്യപരമല്ലാത്ത എന്റെ വാക്കുകള്‍ ലൈംഗികത്തൊഴിലാളി സമൂഹത്തെ വിഷമിപ്പിച്ചെങ്കില്‍ ഖേദിക്കുന്നുവെന്നും അദേഹം പറഞ്ഞു.