ബെംഗളൂരു: കേരള ട്രെയിനുകളില്‍ വിഷു ബുക്കിങ് ആരംഭിച്ചപ്പോള്‍ തന്നെ ടിക്കറ്റുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലായി. വിഷു ഏപ്രില്‍ 14ന് ആണെങ്കിലും 11, 12, 13 ദിവസങ്ങളിലാണ് തിരക്ക് കൂടുതല്‍.കെഎസ്‌ആർ ബെംഗളൂരു-കന്യാകുമാരി, മൈസൂരു-തിരുവനന്തപുരം നോർത്ത്, യശ്വന്തപുര-കണ്ണൂർ (സേലം വഴി) എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്.ഈസ്റ്ററിനുള്ള ബുക്കിങ് നാളെ ആരംഭിക്കും. ഈസ്റ്റർ ഏപ്രില്‍ 20ന് ആണെങ്കിലും 16-18 വരെയുള്ള ദിവസങ്ങളില്‍ നല്ല തിരക്കുണ്ടാകും.
വിഷു, ഈസ്റ്ററിന് മുന്നോടിയായി സ്വകാര്യ ബസുകളുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ചുരുക്കം ഏജൻസികളാണ് ബുക്കിങ് ആരംഭിച്ചത്. കേരള, കർണാടക ആർടിസി ബസുകളില്‍ മാർച്ച് രണ്ടാംവാരത്തോടെ മാത്രമാണ് ബുക്കിങ് ആരംഭിക്കുന്നത്.
രാംചരണിന് അടുത്തതും പെണ്‍കുഞ്ഞാണോ എന്ന് ഞാന്‍ ഭയക്കുന്നു’: ചിരഞ്ജീവിയുടെ പരാമര്‍ശം വിവാദത്തില്‍
ബ്രഹ്മാനന്ദം പ്രീ-റിലീസ് ഈവന്‍റില്‍ തെലുങ്ക് താരം ചിരഞ്ജീവി നടത്തിയ പരാമര്‍ശം വിവാദമാകുന്നു. തന്‍റെ പാരമ്ബര്യം മുന്നോട്ട് കൊണ്ടുപോകാൻ ഒരു ചെറുമകനില്ലാത്തതിനെക്കുറിച്ചാണ് മെഗാസ്റ്റാര്‍ സംസാരിച്ചത്.ഞാൻ വീട്ടിലായിരിക്കുമ്ബോള്‍, എനിക്ക് ചുറ്റും എന്‍റെ കൊച്ചുമകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഞാൻ ഒരു ലേഡീസ് ഹോസ്റ്റല്‍ വാർഡൻ ആണെന്ന് തോന്നുന്നു, ചുറ്റും ലേഡീസ്. ഞാൻ ആഗ്രഹിക്കുകയും, എപ്പോഴും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട് ഇത്തവണയെങ്കിലും, നമ്മുടെ പാരമ്ബര്യം തുടരാൻ, ഒരു ആണ്‍കുട്ടി ഉണ്ടാകണം എന്ന്.
പക്ഷേ അവന്‍റെ മകള്‍ അവന്‍റെ കണ്ണിലെ കൃഷ്ണമണിയാണ്… അവന് വീണ്ടും ഒരു പെണ്‍കുട്ടി ഉണ്ടാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു” എന്നാണ് ചിരഞ്ജീവി പറഞ്ഞത്. ചിരഞ്ജീവിയുടെ മകനും തെലുങ്ക് സിനിമ താരവുമായ രാം ചരണിനും ഭാര്യ ഉപാസനയ്ക്കും 2023ലാണ് ക്ലിംകാര എന്ന പെണ്‍കുഞ്ഞ് ജനിച്ചത്. എന്തായാലും മെഗാസ്റ്റാര്‍ എന്ന് വിളിക്കുന്ന ചിരഞ്ജീവിയുടെ കമന്‍റ് ഏറെ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. “ചിരഞ്ജീവി ഉപയോഗിച്ച വാക്കുകള്‍ വളരെ സങ്കടകരമാണ്.
ഒരു പെണ്‍കുട്ടിയാണെങ്കില്‍, എന്തിനാണ് ഭയം? ആണ്‍കുട്ടികള്‍ ചെയ്യുന്നതുപോലെയോ അതിലും മികച്ചതോ ആയ പാരമ്ബര്യം അവർ മുന്നോട്ട് കൊണ്ടുപോകില്ലെ. പരസ്യമായി ഇത്തരം അഭിപ്രായം പറഞ്ഞ് സമൂഹത്തെ പിന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. എല്ലാവരും ആ വാക്കുകള്‍ കേട്ട് ചിരിക്കുന്നു, നമ്മുടെ അധഃപതിച്ച ചിന്തയെയാണ് ഇത് കാണിക്കുന്നത്” ഈ വീഡിയോ പങ്കുവച്ച് ഒരു എക്സ് ഉപയോക്താവ് കുറിച്ചു.
സമാനമായ അഭിപ്രായമാണ് ഏറെയും വരുന്നത്. എന്തായാലും കടുന്ന പ്രതിഷേധമാണ് മെഗാസ്റ്റാറിന്‍റെ വാക്കുകള്‍ക്ക് ലഭിക്കുന്നത്. പലരും ചിരഞ്ജീവി അടുത്തകാലത്തായി ഇത്തരം കമന്‍റുകള്‍ നടത്തുന്നത് സാധാരണമായിട്ടുണ്ടെന്ന് ഉദാഹരണ സഹിതം പറയുന്നുണ്ട്.