Home Featured ക്രിസ്മസ് അവധി ; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ കിട്ടാനില്ല ;

ക്രിസ്മസ് അവധി ; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ കിട്ടാനില്ല ;

by admin

ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കണികാണാനില്ല.ചില തീവണ്ടികളിൽ വെയ്റ്റിങ് ലിസ്റ്റ് 300 വരെയെത്തിയിട്ടുണ്ട്. ഡിസംബർ 20 മുതൽ 25 വരെയുള്ള തീവണ്ടികളിലൊന്നിലും ടിക്കറ്റില്ല.അവധിയാത്രയ്ക്ക് ഒരു മാസത്തിലേറെ ബാക്കിനിൽക്കെയാണ് തീവണ്ടികളിൽ ടിക്കറ്റ് തീർന്നത്. ബെംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്ക് പുറപ്പെടുന്ന തീവണ്ടിയിലും ഇത്തവണ ഒരു മാസംമുൻപുതന്നെ ടിക്കറ്റുകൾ തീർന്നു.സാധാരണ വർഷങ്ങളിൽ ഈ തീവണ്ടികളിൽ അവധിയോടടുക്കുമ്പോളാണ് ടിക്കറ്റ് തീരുന്നത്. യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക തീവണ്ടിസർവീസ് വേണമെന്നാണ് ബെംഗളൂരു മലയാളികളുടെ ആവശ്യം.

ബെർത്ത്ില: എറണാകുളം എക്സ്പ്രസ് (12677): ഡിസംബർ 20: സെക്കൻഡ് സിറ്റിങ് (വെയ്റ്റിങ് ലിസ്റ്റ് 28), 21 (വെയ്റ്റിങ് ലിസ്റ്റ് 148), 22 (വെയ്റ്റിങ് ലിസ്റ്റ് 110).

കന്യാകുമാരി എക്‌സ്പ്രസ് (16526): ഡിസംബർ 20: സ്ലീപ്പർ (വെയ്‌റ്റിങ് ലിസ്റ്റ് 295), 21 (വെയ്റ്റിങ് ലിസ്റ്റ് 300), 22 (വെയ്റ്റിങ് ലിസ്റ്റ് 186).

കൊച്ചുവേളി എക്‌സ്പ്രസ് (16315): ഡിസംബർ 20: സ്ലീപ്പർ (വെയ്റ്റിങ് ലിസ്റ്റ് 150), 22 (വെയ്റ്റിങ് ലിസ്റ്റ് 138), 23 (വെയ്റ്റിങ് ലിസ്റ്റ് 148).

യശ്വന്ത്പുര-കണ്ണൂർ എക്‌സ്പ്രസ് (16527): ഡിസംബർ 22: സ്ലീപ്പർ (വെയ്‌റ്റിങ് ലിസ്റ്റ് 119), 23 (വെയ്റ്റിങ് ലിസ്റ്റ് 125), 24 (വെയ്റ്റിങ് ലിസ്റ്റ് 194).

കണ്ണൂർ എക്സസ്പ്രസ് (16511): ഡിസംബർ 20: സ്ലീപ്പർ (വെയ്‌റ്റിങ് ലിസ്റ്റ് 123), 21 (വെയ്റ്റിങ് ലിസ്റ്റ് 80), 22 (ആർ.എ.സി. 67).

ആർ.ടി.സി. ബുക്കിങ് അടുത്ത ആഴ്ച:ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബസുകളിൽ അടുത്തയാഴ്ച്‌ച റിസർവേഷൻ ആരംഭിക്കും. യാത്രയ്ക്ക് ഒരുമാസം മുൻപുമാത്രമാണ് ആർ.ടി.സി.കളിൽ ബുക്കിങ് ആരംഭിക്കുന്നത്. തീവണ്ടികളിൽ ടിക്കറ്റ് ഇല്ലാത്തതിനാൽ ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ് മലയാളികൾ. ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കകം ടിക്കറ്റ് തീരാനാണ് സാധ്യത.അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ഇരു ആർ.ടി.സി.കളും പ്രത്യേക സർവീസുകളും നടത്തും.

മുതലയുടെ വയറ്റില്‍ മനുഷ്യ ശരീരഭാഗങ്ങള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍: പെരുമ്ബാവൂരില്‍ നിന്നുള്ളതോ ?

നിരവധി പേർ ചേർന്ന് ഒരു മുതലയുടെ വയർ പിളർന്ന് അതിനകത്തുനിന്ന് മനുഷ്യ ശരീരഭാഗങ്ങള്‍ പുറത്തെടുക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.എറണാകുളം ജില്ലയില്‍ പെരുമ്ബാവൂർ പാത്തിപ്പാലത്ത് ഇന്ന് മീൻ പിടിച്ചുകൊണ്ടിരുന്ന ഭായിയെ മുതല വിഴുങ്ങിയപ്പോള്‍ മറ്റ് ഭായിമാർ കൂടി മുതലയെ പിടിച്ച്‌ വയറ് കീറി ഭായിയെ പുറത്തെടുക്കുന്നു” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെടുന്നത്. ഈ വീഡിയോയുടെ സത്യാവസ്ഥ അറിയാം.

ഒരു സംഘം ആള്‍ക്കാർ ചേർന്ന് മുതലയുടെ വയർ വെട്ടിപ്പിളരുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. വയറിനകത്തുനിന്ന് ഒരു മനുഷ്യൻറെ തല മുതല്‍ അരക്കെട്ട് വരെയുള്ള ഭാഗങ്ങളും ഒരു കൈയും ലഭിക്കുന്നു. ഇത് ഒരു ചാക്കിലേക്ക് മാറ്റുന്നതും വീഡിയോയിലുണ്ട്. ഈ ദൃശ്യങ്ങള്‍ 2020 ജൂലൈ 18-ല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത് കണ്ടെത്തി.ഇന്തോനേഷ്യയിലെ റിയാവു പ്രവിശ്യയിലെ സുംഗായി ആപിറ്റ് ഉപജില്ലയില്‍ സ്ഥിതി ചെയ്യുന്ന തെലുക് ലാനസ് എന്ന ഗ്രാമത്തില്‍ മത്സ്യബന്ധന തൊഴിലാളിയെ ആക്രമിച്ച്‌ ഭക്ഷിച്ച മുതലയെ പിടികൂടി കൊലപ്പെടുത്തിയത് സംബന്ധിച്ചാണ് 2020-ലെ വാർത്ത.

You may also like

error: Content is protected !!
Join Our WhatsApp Group