ബെംഗളൂരു : കർണാടകത്തിൽ എൻജിനിയറിങ് അടക്കം പ്രൊഫഷണൽ കോഴ്സുകളിൽ ചേരാൻ വിദ്യാർഥികളില്ല. കർണാടക എക്സാമിനേഷൻസ് അതോറിറ്റി നടത്തുന്ന മൂന്ന് ഘട്ട കൗൺസലിങ്ങും പൂർത്തിയായപ്പോൾ 41,146 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
കഴിഞ്ഞവർഷം 26,072 സീറ്റുകളിലായിരുന്നു പ്രവേശനം നടക്കാതിരുന്നത്.കോളേജുകളിൽ അടിസ്ഥാനസൗകര്യമില്ലാത്തത് പ്രവേശനം കുറയാൻ കാരണമായിട്ടുണ്ട്. എൻജിനിയറിങ്, നഴ്‌സിങ് കോഴ്‌സുകൾക്കാണ് വിദ്യാർഥികൾ ഗണ്യമായി കുറഞ്ഞത്.എൻജിനിയറിങ്, നഴ്‌സിങ് കോഴ്സുകളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണംകൂടിയിട്ടുണ്ട്.
സ്വകാര്യ കോളേജുകളിലാണ് ഇത്തവണ സീറ്റുകൾ വർധിപ്പിച്ചത്. കഴിഞ്ഞവർഷം 1.23 ലക്ഷം സീറ്റുകൾ ലഭ്യമായിരുന്ന സ്ഥാനത്ത് ഇത്തവണ 1.51 ലക്ഷമായി വർധിച്ചു.ഇതിൽ 1.10 ലക്ഷം സീറ്റുകളിലാണ് പ്രവേശനം നടന്നിരിക്കുന്നത്.ആകെ 84,206 എൻജിനിയറിങ് സീറ്റുകളിൽ 69,216 സീറ്റുകളിൽ പ്രവേശനം നടന്നു. 14,990 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.നഴ്സിങ്ങിൽ 19,832 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 3818 ഫർമസി സീറ്റുകളിൽ 796 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതേസമയം സെറികൾച്ചർ, ഫുഡ് സയൻസ് തുടങ്ങിയ കോഴ്സുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം നടന്നിട്ടുണ്ട്.
ചന്ദനത്തിരിയുടെ പുക സിഗരറ്റിനേക്കാള്‍ മാരകമെന്ന് പഠനം ; ശ്വാസകോശ കാൻസറിന് വരെ സാധ്യത
ചന്ദനത്തിരികളുടെ പുകയും മണവും സിഗരറ്റ് പുക പോലെ തന്നെ ദോഷകരമാകാമെന്ന് ശ്വാസകോശരോഗ വിദഗ്‌ദ്ധർ . ഒരു ചന്ദനത്തിരി കത്തിക്കുമ്ബോള്‍ ഉണ്ടാകുന്ന സൂക്ഷ്മകണികകള്‍ ഒരു സിഗരറ്റ് വലിക്കുമ്ബോള്‍ ഉണ്ടാകുന്നതിന് തുല്യമാണെന്ന് കാണിക്കുന്ന പഠനങ്ങളുണ്ട്.സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ അഗർവുഡ്, ചന്ദനം എന്നീ തിരികളില്‍ നടത്തിയ പഠനത്തില്‍, അഗർബത്തികള്‍ ദിവസേന ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം വരുത്തുമെന്ന് കണ്ടെത്തി.
ഈ പുക മ്യൂട്ടജെനിക് (കോശതലത്തില്‍ ഡിഎൻഎ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു), ജെനോടോക്സിക് (കാൻസറിലേക്ക് നയിക്കുന്ന ജനിതക മാറ്റങ്ങള്‍ക്ക് കാരണമാകുന്നു), സൈറ്റോടോക്സിക് (കോശങ്ങളെ കൊല്ലുന്ന വിഷാംശം) എന്നീ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.ഇവയില്‍ നിന്നും പുറത്തുവരുന്ന കാർബണെെലുകള്‍, ബെൻസീൻ, പോളിയരോമാറ്റിക് ഹെെഡ്രോകാർബണ്‍, കാർബണ്‍ മോണോക്സൈഡ് എന്നിവ വീടിനകത്തെ വായുവിനെ മലിനമാക്കുന്നു.
പള്‍മണോളജിസ്റ്റിന്റെ അഭിപ്രായത്തില്‍ അഗർബത്തികളുടെ പുക ശ്വസിക്കുന്നത് പരോക്ഷമായ പുകവലിയ്‌ക്ക് തുല്യമാണ്.ദിവസേന ചന്ദനത്തിരിയുടെ പുക ശ്വസിക്കുന്നത് ബ്രോങ്കൈറ്റിസ്, ആസ്ത്മ,ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) അല്ലെങ്കില്‍ ശ്വാസകോശാർബുദം എന്നിവയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു.അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ ജേണലില്‍ വന്ന മറ്റൊരു പഠനത്തില്‍, അഗർബത്തി പുകയുമായി ദീർഘനേരം സമ്ബർക്കം പുലർത്തുന്നത് ശ്വാസകോശ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പറയുന്നു.