ബെംഗളൂരു :സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ബെംഗളൂരു ലാൽബാഗ് പുഷ്പമേള വ്യാഴാഴ്ച ആരംഭിക്കും.ഗ്ലാസ്ഹൗസിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 10.30-ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 19-വരെയാണ് പുഷ്പമേള. ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതവും പ്രവർത്തനങ്ങളുമാണ് ഇത്തവണത്തെ പ്രമേയം.കർണാടകത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നും തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമാണ് പുഷ്പങ്ങൾ എത്തിച്ചിരിക്കുന്നത്.
. 12 ലക്ഷത്തോളം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ. 3.6 ലക്ഷം റോസാപ്പൂക്കളും 2.4 ലക്ഷം ക്രിസാന്തവും ഉപയോഗിച്ച് നിർമിച്ച പഴയ പാർലമെന്റ് മന്ദിരത്തിന്റെ മാതൃകയാണ് മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. രാവിലെ ആറുമുതൽ ഒൻപതുവരെ ഗ്ലാസ് ഹൗസിന് സമീപത്തും ഒൻപതുമുതൽ വൈകീട്ട് 6.30 വരെ പ്രവേശനകവാടങ്ങളിലും ടിക്കറ്റ് ലഭിക്കും. രാത്രി ഏഴുവരെമാത്രമേ ഗ്ലാസ് ഹൗസിലേക്ക് പ്രവേശനമുണ്ടാകൂ.
വാഹനപാർക്കിങ്:കാറുകൾ: ശാന്തിനഗർ ബസ് സ്റ്റാൻഡ്, ഡബിൾ റോഡ് ഹോപ്കോംസ് പരിസരം, ജെ.സി. റോഡിലെ ബി.ബി.എം.പി. ബഹുനില പാർക്കിങ് സ്ഥലം
നായ ദേഹത്തേക്ക് വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം
നായ ദേഹത്തേക്ക് വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയില്‍ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.അമ്മയ്ക്കൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്നു കുട്ടി. ഈ സമയം സമീപത്തെ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് നായ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കല്‍വയിലെ ഛത്രപതി ശിവജി ആശുപത്രിയിലെത്തിച്ചു. തുടർന്ന് കാല്‍സേകർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. നായ, കുട്ടിയുടെ ദേഹത്ത് വീഴുന്നതും പിന്നാലെ കുട്ടിയെ അമ്മ എടുത്തുകൊണ്ട് പോകുന്നതും കാണാം.
നായ അല്‍പസമയത്തിനു ശേഷം എഴുന്നേറ്റു പോകുന്നുമുണ്ട്.മാതാപിതാക്കളുടെ ഒറ്റമകളായിരുന്നു മരിച്ച പെണ്‍കുട്ടിയെന്നും പത്തുവർഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞായിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഗോള്‍ഡൻ റിട്രീവർ ഇനത്തില്‍പ്പെട്ട നായയാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത് എന്നാണ് വിവരം.അതേസമയം നായയെ ആരെങ്കിലും താഴേക്ക് എറിഞ്ഞതാണോ അതോ സ്വമേധയാ താഴേക്ക് ചാടിയതാണോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.
വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായയെ വളർത്താൻ ഉടമ ലൈസൻസ് എടുത്തിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും.