പാരീസ്: ഫ്രഞ്ച് കപ്പിൽ പിഎസ്‌ജിക്ക് വമ്പൻ ജയം. എതിരില്ലാത്ത ഏഴ് ഗോളിനാണ് പേയ്സ് ഡി കാസലിനെ പിഎസ്‌ജി തകര്‍ത്തത്. സൂപ്പര്‍താരം കിലിയൻ എംബപ്പെ അഞ്ച് ഗോൾ നേടിയ മത്സരത്തില്‍ നെയ്മര്‍, കാര്‍ലോസ് സോളര്‍ എന്നിവരുടെ വകയായിരുന്നു മറ്റ് രണ്ട് ഗോളുകൾ. മത്സരത്തിൽ സൂപ്പര്‍ താരം മെസി കളിച്ചിരുന്നില്ല. 24ന് നടക്കുന്ന പ്രീക്വാര്‍ട്ടറിൽ മാഴ്സെയാണ് പിഎസ്‌ജിയുടെ എതിരാളി.
29-ാം മിനിറ്റിലാണ് എംബാപ്പെ ആദ്യ ഗോളടിച്ചത്. രണ്ട് മിനിറ്റിനുശേഷം നെയ്മറും ഗോളടച്ച് പി എസ് ജിയുടെ ലീഡുയര്‍ത്തി. ഇടവേളക്ക് മുമ്പ് എംബാപ്പെ രണ്ട് ഗോള്‍ കൂടി നേടി ഹാട്രിക്ക് തികച്ചു. 12 മിനിറ്റനിനുള്ളിലായിരുന്നു എംബാപ്പെയുടെ ഹാട്രിക്ക് പിറന്നത്.
രണ്ടാം പകുതിയിലായിരുന്നു എംബാപ്പെയുടെ നാലാമത്തെയും അഞ്ചാമത്തെയും ഗോളുകള്‍. കാര്‍ളോസ് സോളാര്‍ പി എസ് ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി ഏഴാം ഗോളും നേടി. ഇന്നലെ അഞ്ച് ഗോളടിച്ചതോടെ സീസണില്‍ എംബാപ്പെയുടെ ഗോള്‍ നേട്ടം 24 മത്സരങ്ങളില്‍ 25 ആയി.
പിഎസ്‌ജി കുപ്പായത്തില്‍ 196 ഗോളുകളായ എംബാപ്പെ 200 ഗോളുകളെന്ന എഡിസണ്‍ കവാനിയുടെ റെക്കോര്‍ഡിന് അടുത്തെത്തുകയും ചെയ്തു. ഡിസംബറില്‍ ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് നേടിയശേഷം കളിക്കാനിറങ്ങിയ നാലു കളികളില്‍ ആറു ഗോളുകളാണ് എംബാപ്പെ നേടിയത്. പി എസ് ജിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ക്ലബ്ബിനായി അഞ്ച് ഗോളുകള്‍ നേടുന്നത്. ലിയോണല്‍ മെസിക്ക് വിശ്രമം നല്‍കിയ മത്സരത്തില്‍ എംബാപ്പെയും നെയ്മറും 90 മിനിറ്റും കളിച്ചു.
മെസി ഈ സീനൊക്കെ പണ്ടേ വിട്ടതാ, അതും ചാമ്പ്യന്‍സ് ലീഗില്‍; അഞ്ച് ഗോളടിച്ചിട്ടും എംബാപ്പെയെ ട്രോളി ആരാധകര്‍
പാരീസ്: ഫ്രഞ്ച് കപ്പിൽ പേയ്സ് ഡി കാസലിനെതിരെ പിഎസ്‌ജിക്കായി അഞ്ച് ഗോളടിച്ച് എംബാപ്പെ റെക്കോര്‍ഡിട്ടെങ്കിലും സൂപ്പര്‍ താരത്തിന്‍റെ പ്രകടനത്തെ കളിയാക്കി ആരാധകര്‍. ആറാം ഡിവിഷന്‍ ക്ലബ്ബായ പേയ്സ് ഡി കാസലിനെതിരെ എംബാപ്പെ അഞ്ച് ഗോളടിച്ചതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയ മത്സരത്തിലായിരുന്നു എംബാപ്പെയുടെ ഗോള്‍വര്‍ഷമെന്നതിനാല്‍ മെസിയില്ലാതിരുന്നിട്ടും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത് ചൂണ്ടിക്കാട്ടി എംബാപ്പെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ മെസി ഈ സീനൊക്കെ പണ്ടെ വിട്ടതാണെന്നും അതും ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. അത്രക്ക് മിടുക്കുണ്ടെങ്കില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ എംബാപ്പെ അഞ്ച് ഗോളടിച്ച് കാണിക്കട്ടെയെന്നും ആരാധകര്‍ പറയുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ ലെവര്‍ക്യൂസനെതിരെ ആയിരുന്നു ബാഴ്സക്കായി കളിക്കുമ്പോള്‍ മെസി അഞ്ച് ഗോളടിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ എംബാപ്പെയുടെ ഗോളടിമേളത്തെ കളിയാക്കുന്നത്. രാജ്യാന്തര സൗഹൃദ മത്സരത്തില്‍ എസ്റ്റോണിയക്കെതിരെയും മെസി അഞ്ച് ഗോളടിച്ചിട്ടുണ്ട്.
എംബപ്പെ അഞ്ച് ഗോൾ നേടിയ മത്സരത്തില്‍ നെയ്മര്‍, കാര്‍ലോസ് സോളര്‍ എന്നിവരും പി എസ് ജിക്കായി സ്കോര്‍ ചെയ്തിരുന്നു. എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു പേയ്സ് ഡി കാസലിനെതിരെ പി എസ് ജിയുടെ ജയം. 29-ാം മിനിറ്റില്‍ ഗോളടി തുടങ്ങിയ എംബാപ്പെ ഇടവേളക്ക് മുമ്പ് രണ്ട് ഗോള്‍ കൂടി നേടി ഹാട്രിക്ക് തികച്ചിരുന്നു. 12 മിനിറ്റനിനുള്ളിലായിരുന്നു എംബാപ്പെയുടെ ഹാട്രിക്ക് പിറന്നത്. രണ്ടാം പകുതിയിലായിരുന്നു എംബാപ്പെയുടെ നാലാമത്തെയും അഞ്ചാമത്തെയും ഗോളുകള്‍. പി എസ് ജിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ക്ലബ്ബിനായി അഞ്ച് ഗോളുകള്‍ നേടുന്നത്.
അഞ്ച് ഗോളടിച്ചതോടെ സീസണില്‍ എംബാപ്പെയുടെ ഗോള്‍ നേട്ടം 24 മത്സരങ്ങളില്‍ 25 ആയി. പിഎസ്‌ജി കുപ്പായത്തില്‍ 196 ഗോളുകളായ എംബാപ്പെ ക്ലബ്ബിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ർഡിലേക്ക് ഒരുപടി കൂടി അടുത്തു. 200 ഗോളുകള്‍ നേടിയ എഡിസണ്‍ കവാനിയാണ് പി എസ് ജിയുടെ എക്കാലത്തെയും വലിയ ഗോള്‍ സ്കോറര്‍. ഡിസംബറില്‍ ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് നേടിയശേഷം കളിക്കാനിറങ്ങിയ നാലു കളികളില്‍ ആറു ഗോളുകളാണ് എംബാപ്പെ നേടിയത്