കണ്ണൂര്‍: കൂത്തുപറമ്ബ് നിയോജകമണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മണ്ഡലത്തില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൂത്തുപറമ്ബ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത്. അക്രമത്തില്‍ സഹോദരന്‍ മുഹസിന് സാരമായ പരുക്കേറ്റിട്ടുണ്ട്. അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മുഹ്സിന്‍്റെ മാതാവിനും അയല്‍പക്കത്തുള്ള സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. സി.പി.എം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.
വോട്ടെടുപ്പ് ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു.
149-150 എന്നീ ബൂത്തികളിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മന്‍സൂറിന്‍റെ മരണം സ്ഥിരീകരിച്ചു.