Home Featured ‘കുഞ്ചമണ്‍ പോറ്റി’ കോടതി കയറി, ഭ്രമയുഗത്തില്‍ മമ്മൂട്ടിയുടെ പേര് മാറുന്നു

‘കുഞ്ചമണ്‍ പോറ്റി’ കോടതി കയറി, ഭ്രമയുഗത്തില്‍ മമ്മൂട്ടിയുടെ പേര് മാറുന്നു

by admin

കൊച്ചി: റിലീസ് തീയതി അടുത്തിരിക്കെ വിവാദത്തിലായ ‘ഭ്രമയുഗം’ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘കൊടുമോണ്‍ പോറ്റി’യെന്നാക്കാന്‍ തയാറാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയില്‍. ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വിഷയത്തില്‍ നാളെ മറുപടി പറയാനാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സെന്‍സര്‍ ബോര്‍ഡിനോട് മറുപടി ആരാഞ്ഞിട്ടുണ്ട്. ഫെബ്രുവരി 15നാണ് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത്.

ഭ്രമയുഗ’ത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ പുഞ്ചമണ്‍ ഇല്ലക്കാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമണ്‍ പോറ്റി’ അല്ലെങ്കില്‍ ‘പുഞ്ചമണ്‍ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും അവര്‍ വാദിച്ചു. കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീര്‍ത്തിയെ ബാധിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ പുഞ്ചമണ്‍ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ട്. പരമ്ബരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണ് തങ്ങളെന്നുമാണ്ഹര്‍ജിയില്‍ പറയുന്നത്. നിലവില്‍ ചിത്രീകരിച്ചിരിക്കുന്ന രീതി കുടുംബത്തിന് ചീത്തപ്പേര് വരുത്തി വയ്ക്കും. പ്രത്യേകിച്ച്‌ മമ്മൂട്ടിയെപ്പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം ഒരുപാട് പേരെ സ്വാധീനിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. സംവിധായകനോ അണിയറ പ്രവര്‍ത്തകരോട തങ്ങളോട് ഇതു സംബന്ധിച്ച്‌ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ഇത് മനപ്പൂര്‍വം കുടുംബത്തെ താറടിക്കാനും മാനം കെടുത്താനുമാണെന്ന് ഭയക്കുന്നു. തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരോ പരാമര്‍ശങ്ങളോ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group