Home Featured 2028നു മുമ്ബ് താൻ വീണ്ടും മുഖ്യമന്ത്രിയാവും : എച്ച്‌.ഡി. കുമാരസ്വാമി

2028നു മുമ്ബ് താൻ വീണ്ടും മുഖ്യമന്ത്രിയാവും : എച്ച്‌.ഡി. കുമാരസ്വാമി

by admin

കർണാടകയില്‍ 2028നു മുമ്ബ് താൻ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി. ശനിയാഴ്ച മാണ്ഡ്യയില്‍ കാർഷിക മേഖലയില്‍ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ അസംതൃപ്തിമൂലം സിദ്ധരാമയ്യ സർക്കാർ കാലാവധി പൂർത്തിയാക്കാതെ താഴെ വീഴുമെന്നും അദ്ദേഹം പറഞ്ഞു. ”ഈ സർക്കാർ 2028 വരെ നീളില്ല. ജനങ്ങള്‍ വീണ്ടും എനിക്കൊരവസരം തരുമെന്നും ഞാൻ വീണ്ടും മുഖ്യമന്ത്രിയാവുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്” -കുമാരസ്വാമി പറഞ്ഞു.

2006 ഫെബ്രുവരി മുതല്‍ 2007 ഒക്ടോബർ വരെയും 2018 മേയ് മുതല്‍ 2019 ജൂലൈ വരെയും കർണാടകയില്‍ സഖ്യ സർക്കാറുകളെ എച്ച്‌.ഡി. കുമാരസ്വാമി നയിച്ചിരുന്നു. ഇരു സർക്കാറുകളും കാലാവധി പൂർത്തിയാക്കിയിരുന്നില്ല. ”2028ന് മുമ്ബ് ഒരിക്കല്‍കൂടി മുഖ്യമന്ത്രിയാവാൻ അവസരമൊരുങ്ങുന്നുണ്ട്. ഞാനൊരു പ്രവചകനല്ല. എന്നാലും ഞാനിത് പറയുകയാണ്.

ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാനെന്തിന് മുഖ്യമന്ത്രിയാവാതിരിക്കണം? എനിക്ക് അഞ്ചുവർഷം മുഖ്യമന്ത്രി പദത്തില്‍ തികക്കാൻ അവസരം നല്‍കണമെന്നാണ് ജനങ്ങളോട് എന്റെ അഭ്യർഥന. കോണ്‍ഗ്രസ് സർക്കാർ വീഴും. എപ്പോഴാണ് അത് പൊട്ടിത്തെറിക്കുക എന്നറിയില്ല. കാത്തിരുന്ന് കാണാം” – കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസിന്റെത്തന്നെ എം.എല്‍.എമാരാണ് സർക്കാറിനെ വീഴ്ത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രായമുള്ളവര്‍ വര്‍ധിക്കുന്നു; ദക്ഷിണേന്ത്യൻ കുടുംബങ്ങള്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളെക്കുറിച്ച്‌ ചിന്തിക്കണമെന്ന് ചന്ദ്രബാബു നായ

പ്രായം കൂടുതല്‍ ഉള്ള ആളുകളുടെ എണ്ണം വർധിക്കുന്നതിനാല്‍, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് ദമ്ബതികളോടുള്ള ചന്ദ്രബാബു നായിഡുവിന്റെ അഭ്യർത്ഥന. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവർക്ക് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അർഹതയുണ്ടാകൂ എന്ന നിയമം കൊണ്ടുവരാൻ തന്റെ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോള ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സാഹചര്യത്തിലാണ് നായിഡുവിന്റെ വിചിത്ര പരാമർശം. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കാനും കൂടുതല്‍ കുട്ടികളുണ്ടാകാൻ ദമ്ബതികളെ പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ ആലോചിക്കുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന മുൻ നിയമം ഞങ്ങള്‍ റദ്ദാക്കി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ മാത്രം മത്സരിപ്പിക്കാൻ ഞങ്ങള്‍ പുതിയ നിയമം കൊണ്ടുവരും,” നായിഡു ശനിയാഴ്ച പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നിർത്തിവച്ചിരുന്ന അമരാവതിയിലെ നിർമ്മാണ പ്രവർത്തനങ്ങള്‍ പുനരാരംഭിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

യുവതലമുറ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും കുടിയേറിയതോടെ പല ജില്ലകളിലും ഗ്രാമങ്ങളിലും പ്രായമായവർ മാത്രമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശരാശരി ജനസംഖ്യാ വളർച്ച 1950 കളില്‍ 6.2 ശതമാനത്തില്‍ നിന്ന് 2021 ല്‍ 2.1 ആയി കുറഞ്ഞുവെന്നും ആന്ധ്രാപ്രദേശില്‍ ഇത് 1.6 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ” 2047 വരെ മാത്രമേ ഞങ്ങള്‍ക്ക് ജനസംഖ്യാപരമായ നേട്ടമുള്ളൂ.

2047ന് ശേഷം ആന്ധ്രാപ്രദേശില്‍ യുവാക്കളെക്കാള്‍ കൂടുതല്‍ പ്രായമായവർ ഉണ്ടാകും. ജപ്പാനിലും ചൈനയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും ഇത് ഇതിനകം സംഭവിക്കുന്നു. കൂടുതല്‍ കുട്ടികളുണ്ടാവുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്. നിങ്ങള്‍ ഇത് നിങ്ങള്‍ക്കായി ചെയ്യുന്നില്ല, അത് രാജ്യത്തിന് വേണ്ടിയുള്ളതാണ്, ഇത് സമൂഹത്തിനും ഒരു സേവനമാണ്.രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളത് സ്ഥിരതയുള്ള ജനസംഖ്യ ഉറപ്പാക്കും, “അദ്ദേഹം പറഞ്ഞു. ജപ്പാൻ, ചൈന, യൂറോപ്യൻ രാജ്യങ്ങളുടെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group