Home Featured കർണാടകത്തിൽ 2024-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കുമാരസ്വാമി.

കർണാടകത്തിൽ 2024-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കുമാരസ്വാമി.

ബെംഗളൂരു : കർണാടകത്തിൽ സിദ്ധരാമയ്യസർക്കാർ വൈകാതെ തകരുമെന്നും 2024-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നും മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നിയമസഭാകക്ഷിനേതാവുമായ എച്ച്.ഡി. കുമാരസ്വാമി. തിരഞ്ഞെടുപ്പിനുള്ള ഒരുക്കമാരംഭിക്കാൻ ബിഡദിയിൽനടന്ന പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യിൽ ജെ.ഡി.എസ്. ചേർന്നതിനുപിന്നാലെയാണ് കുമാരസ്വാമിയുടെ പ്രവചനം.ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വൈകാതെ തിഹാർ ജയിലിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ മുമ്പ് അറസ്റ്റിലായ ഡി.കെ. ശിവകുമാർ തിഹാർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്നു

കർണാടക: ശിവമോഗ ജില്ലയിൽ കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ശിവമൊഗ്ഗ: തീർത്ഥഹള്ളി താലൂക്കിലെ അരലസുരളിക്ക് സമീപം കേക്കോഡിൽ ഞായറാഴ്ച രാവിലെ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. കുടുംബം ആത്മഹത്യ ചെയ്തതാണെന്ന് തൃത്തഹള്ളി എംഎൽഎ ആരഗ ജ്ഞാനേന്ദ്ര പറഞ്ഞത്, മരണകാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.രാഘവേന്ദ്ര കേക്കോട് (60), ഭാര്യ നാഗരത്‌ന (55), മൂത്തമകൻ ശ്രീറാം (30) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ ഭരത് (28) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.

സംഭവത്തിന്റെ കാരണം സ്ഥാപിക്കുന്നതിനുള്ള സൂചനകൾ പോലീസ് കണ്ടെത്തിയതായി പോലീസ് സൂപ്രണ്ട് മിഥുൻ കുമാർ ജി.കെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 50 ശതമാനത്തോളം പൊള്ളലേറ്റ ഇളയ മകൻ ഭരത് മൊഴി നൽകും. ഇയാളെ ചികിത്സയ്ക്കായി ശിവമോഗയിലെ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന് ശേഷമേ സംഭവത്തിന്റെ കാരണം വ്യക്തമാകൂവെന്നും എസ്പി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group