ബെംഗളൂരു: കബ്ബൺ പാർക്കിൽ കസ്തൂർബാ റോഡിലെ മ്യൂസിയത്തോടു ചേർന്നുള്ള ഗേറ്റ് രാത്രി 11 വരെ തുറക്കാൻ ഹോർട്ടികൾചർ വകുപ്പ് ആലോചിക്കുന്നു. നിലവിൽ പാർക്കിന്റെ 7 ഗേറ്റുകളും രാത്രി 9ന് അടയ്ക്കും.
കർണാടക ലോൺ ടെന്നിസ് അസോസിയേഷന്റെ ആവശ്യപ്രകാരമാണ് നടപടി. എന്നാൽ അമൂല്യമായ ഒട്ടേറെ പുരാവസ്തുക്കളുള്ള മ്യൂസിയ ത്തിന്റെ സുരക്ഷയെ നടപടി പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക സന്നദ്ധപ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്.
കത്തിയുമായി ആരോഗ്യമന്ത്രിയുടെ അടുത്തേക്ക് വന്ന യുവാവ് അറസ്റ്റിൽ
ഗുഡിബണ്ടെ: സംസ്ഥാന ആരോഗ്യമന്ത്രി ഡോ.സുധാകറിന്റെ കാറിന് സമീപം കത്തിയുമായി എത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.റിപ്പോർട്ടുകൾ പ്രകാരം, വെള്ളിയാഴ്ച ഡോ. സുധാകർ ബീച്ചഗനഹള്ളി ഗ്രാമത്തിലെ “ഉജ്വല ഭാരത, ഉജ്വല ഭവിഷ്യ” സർക്കാർ പരിപാടിയിൽ പങ്കെടുത്ത് കാറിൽ മടങ്ങുകയായിരുന്നു.
ഈ സമയം ഗംഗപ്പ എന്ന യുവാവ് കാറിനടുത്തേക്ക് നടക്കുന്നത് കണ്ടു. ഗംഗപ്പയെ നിരീക്ഷിച്ച പോലീസ് കോൺസ്റ്റബിൾ കരിബാബു ഗംഗപ്പയെ സംശയാസ്പദമായി കണ്ടെത്തി.
പരിശോധനയ്ക്കിടെ ഇയാളുടെ പക്കൽ നിന്ന് കത്തി കണ്ടെത്തി.തുടർന്ന് പോലീസ് ഇയാളെ തള്ളി മാറ്റി കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു.