Home Featured കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചില്ല; എല്‍.പി.എസ്.എ, യു.പി.എസ്.എ അവസരം നഷ്ടമാകുമെന്ന് ഉദ്യോഗാര്‍ഥികള്‍

കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചില്ല; എല്‍.പി.എസ്.എ, യു.പി.എസ്.എ അവസരം നഷ്ടമാകുമെന്ന് ഉദ്യോഗാര്‍ഥികള്‍

by admin

തിരുവനന്തപുരം: എല്‍.പി.എസ്.എ, യു.പി.എസ്.എ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്ന ആശങ്കയില്‍ ഉദ്യോഗാർഥികള്‍. ഡിസംബർ 29 , 30 തീയതികളിലാണ് കെ.ടെറ്റ് പരീക്ഷ നടന്നത്. എല്‍. പി.എസ്.എ, യു.പി.എസ്.എ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈമാസം 31 ആണ്. ഡി.എല്‍.എഡ് / ബി.എഡ് കോഴ്സുകള്‍ കഴിഞ്ഞ വിദ്യാർഥികള്‍ അധ്യാപക യോഗ്യത പരീക്ഷയായ കെ.ടെറ്റ് എഴുതി ഫലം കാത്തിരിക്കുകയാണ്. ഈ ഉദ്യോഗാർഥികളാണ് പ്രയാസത്തിലാവുന്നത്.

എല്‍.പി.എസ്.എ, യു.പി പി.എസ്.എ പരീക്ഷക്ക് അപേക്ഷിക്കണമെങ്കില്‍ കെ.ടെറ്റ് പരീക്ഷ വിജയിക്കണം. ഫലം പ്രസിദ്ധീകരിക്കാൻ ഇത്തവണ പരീക്ഷക്ക് അപേക്ഷിക്കാൻ പോലും കഴിയില്ല. ഈ വർഷത്തെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കില്‍ എല്‍.പി / യു.പി പി.എസ്.സി പരീക്ഷക്കായി വർഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.

പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിനല്‍കണമെന്നും എത്രയും വേഗത്തില്‍ കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. മുൻപ് കെ.ടെറ്റ് പാസാകാത്തവർക്കും ഈ പരീക്ഷകള്‍ എഴുതാമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group