Home Featured സീറ്റ് നല്‍കിയില്ല; പ്രചാരണത്തിനിറങ്ങില്ലെന്ന് മന്ത്രി

സീറ്റ് നല്‍കിയില്ല; പ്രചാരണത്തിനിറങ്ങില്ലെന്ന് മന്ത്രി

by admin

ബംഗളൂരു: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി ബി.ജെ.പി മന്ത്രി. ആറ് തവണ ബി.ജെ.പി എം.എല്‍.എയായ അനഗാരയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പാര്‍ട്ടിക്കായി പ്രചാരണത്തിനായി ഇറങ്ങില്ലെന്നും രാഷ്ട്രീയം വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി രണ്ട് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരുന്നു. ഏപ്രില്‍ 11ന് പുറത്തിറക്കിയ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ 189 സ്ഥാനാര്‍ഥികളുടെ പേരുകളാണ് ഉള്‍പ്പെട്ടത്. പിന്നീട് 23 സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടികയും പുറത്തിറക്കിയിരുന്നു. രണ്ട് പട്ടികയിലും അനഗാര ഉള്‍പ്പെട്ടിരുന്നില്ല.

ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. എന്നാല്‍, ഇക്കുറി മണ്ഡലത്തില്‍ നിന്നും അന്‍ഗാരക്ക് സീറ്റ് നല്‍കിയില്ല. എസ്.സി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റില്‍ ഭാഗിരഥ് മുരുല്യയാണ് മത്സരിക്കുന്നത്.

ഇതിന് പിന്നാലെ സത്യസന്ധനായിരുന്നതാണ് തന്റെ പ്രശ്നമെന്നും ഇനി രാഷ്ട്രീയത്തില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group