ബെംഗളൂരു: അശ്വമേധ ക്ലാസിക് എന്ന പേരിൽ നൂറ്് പുതിയ നോൺ എ.സി. ബസുകൾ കർണാടക ആർ.ടി.സി. നിരത്തിലിറക്കുന്നു. ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പോയിന്റ്-ടു-പോയിന്റ് രീതിയിൽ സർവീസ് നടത്താനാണ് ലക്ഷ്യം.
52 സീറ്റുകളുള്ള ബസാണിത്. മുമ്പിലും പുറകിലും റൂട്ട് പ്രദർശിപ്പിക്കുന്ന എൽ.ഇ.ഡി. ബോർഡുകൾ ഉണ്ടായിരിക്കും. പുറകുവശം ഉയർന്നു നിൽക്കുന്ന മികച്ച കുഷ്യൻ സീറ്റുകളാണ് ബസിലേതെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു. മാഗസിനും വെള്ളക്കുപ്പിയും വെക്കാനുള്ള പൗച്ചും സീറ്റിനുമുമ്പിലുണ്ട്. ബസുകളുടെ സർവീസ് തിങ്കളാഴ്ച വിധാൻസൗധക്കുമുമ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ളാഗ് ഓഫ് ചെയ്യും.