Home Featured നിയമയുദ്ധത്തില്‍ കര്‍ണാടകം തോറ്റു ;’കെ.എസ്.ആര്‍.ടി.സി ‘ ഇനി കേരളത്തിന് സ്വന്തം

നിയമയുദ്ധത്തില്‍ കര്‍ണാടകം തോറ്റു ;’കെ.എസ്.ആര്‍.ടി.സി ‘ ഇനി കേരളത്തിന് സ്വന്തം

by admin

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കപ്പേര് കേരളം മാത്രമായിട്ട് ഇങ്ങെടുക്കുവാ. കര്‍ണാടക സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ച്‌ കേരള ഗതാഗതവകുപ്പ് ഉടന്‍ കത്ത് അയയ്‌ക്കും. കര്‍ണടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇനി വേറെ ചുരുക്കപ്പേര് കണ്ടെത്തണം.

ഇംഗ്ലീഷ് പേരിലെ ആദ്യക്ഷരം കെ ആയതിനാല്‍ രണ്ട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളും കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കപ്പേര് ഉപയോഗിച്ചിരുന്നു. ഒരു പ്രശ്നവുമില്ലാതെ അങ്ങനെ പോയപ്പോഴാണ് 2014 ല്‍ ആ ചുരുക്കപ്പേര് തങ്ങള്‍ക്ക് മാത്രമായി വേണമെന്നും കേരളം അത് ഉപയോഗിക്കരുതെന്നും കാട്ടി കര്‍ണാടകം നോട്ടീസ് അയച്ചത്. നമ്മുടെ കെ.എസ്.ആര്‍.ടി.സി ചില അവസരങ്ങളില്‍ കേരള എസ്.ആര്‍.ടി.സി എന്നെഴുതിയതൊക്കെ ചുരുക്കപ്പേര് നഷ്ടമാകുമെന്ന തോന്നല്‍ അക്കാലത്തുണ്ടാക്കി.

എന്നാല്‍ അന്നത്തെ കെ.എസ്.ആര്‍.ടി.സി മേധാവി ആന്റണി ചാക്കോ നിയമയുദ്ധം തുടങ്ങി വച്ചു. ആദ്യം പൊതുഗതാഗത കോര്‍പ്പറേഷന്‍ രൂപീകരിച്ച സംസ്ഥാനം കേരളമാണെന്ന വാദവും ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കില്‍ കേരളത്തിന് വേണ്ടി അപേക്ഷ നല്‍കി.

പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട വാക്‌സിന്‍ എത്തിച്ചത് സ്വന്തം സ്ഥാപനത്തില്‍; നല്‍കുന്നത് ബിജെപിക്കാര്‍ക്ക് മാത്രവും; എംഎല്‍എക്കെതിരെ ബംഗളൂരുവില്‍ വ്യാപക പ്രതിഷേധം

ട്രേഡ് മാര്‍‌ക്‌സ് ആക്‌ട് 1999 പ്രകാരം കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കെഴുത്തും, രണ്ട് ആനകളുള്ള എംബ്ലവും, ആ എംബ്ലത്തില്‍ നിന്നുണ്ടായ ആനവണ്ടി എന്ന വിളിപ്പേരും, കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച്‌ ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി. ഈ വിജയം കാണാന്‍ ആന്റണി ചാക്കോ ഇല്ല. 2018 ജൂണില്‍ അദ്ദേഹം അന്തരിച്ചു.

ഇന്ന് കർണാടകയിൽ 463 കോവിഡ് മരണങ്ങൾ ;307 പേരും ബാംഗളൂരിൽ ;ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം

ഉടന്‍ കര്‍ണാടകത്തിന് നോട്ടീസ് അയയ്‌ക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു. ‘ആനവണ്ടി ‘എന്ന പേരും പലരും പല കാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുണ്ട്, അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group