Home Featured ഗുരുവായൂർ – മൈസൂർ – ബെംഗളൂരു സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്

ഗുരുവായൂർ – മൈസൂർ – ബെംഗളൂരു സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്

by admin

തൃശൂർ: ബെംഗളൂരു മലയാളികളുടെ സൗകര്യാർഥം ഗുരുവായൂർ ബെംഗളൂരു റൂട്ടിൽ സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് സർവീസുമായി കെഎസ്ആർടിസി. വൈകീട്ട് ഏഴ് മണിയ്ക്ക് ഗുരുവായൂരിൽനിന്ന് സർവീസ് ആരംഭിച്ച് പിറ്റേന്ന് രാവിലെ 5:20ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്ര ഉച്ചയ്ക്ക് 2:00 മണിയ്ക്ക് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 1:05ന് ഗുരുവായൂരിൽ എത്തിച്ചേരും.

ഗുരുവായൂരിൽനിന്ന് പുറപ്പെടുന്ന ബസ് പെരിന്തൽമണ്ണ, നിലമ്പൂർ, മൈസൂർ വഴിയാണ് ബെംഗളൂരുവിലേക്ക് പോകുന്നത്. ബസിന്‍റെ ടിക്കറ്റുകൾ യാത്രക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റ്, ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയുമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക.

ഗുരുവായൂർ – ബെംഗളൂരു സർവീസ് രാത്രി 7 മണിയ്ക്ക് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് പെരിന്തൽമണ്ണ (09:00), നിലമ്പൂർ (09:55 ), മൈസൂർ (04:35) സ്റ്റോപ്പുകൾ പിന്നിട്ടാണഅ പുലർച്ചെ 5:20ന് ബെംഗളൂരുവിൽ എത്തുന്നത്. മടക്കയാത്ര ഉച്ചയ്ക്ക് 2 മണിയ്ക്ക് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് മൈസൂർ (03:40), നിലമ്പൂർ (09:00 ), പെരിന്തൽമണ്ണ (10:20) പിന്നിട്ട് പുലർച്ചെ 1:05ന് ഗുരുവായൂരിലെത്തും.

തിരുവനന്തപുരം – കന്യാകുമാരി സർവീസുകൾ

കെഎസ്ആർടിസി തിരുവനന്തപുരം യൂണിറ്റിൽ നിന്നും വിവിധ സമയങ്ങളിൽ കന്യാകുമാരി സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. നെയ്യാറ്റിൻകര, തക്കല, നാഗർകോവിൽവഴിയാണ് കന്യാകുമാരി ബസ് സർവീസ്. ഈ സർവീസുകൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

സമയക്രമം
തിരുവനന്തപുരം – കന്യാകുമാരി
05:30 എഎം സൂപ്പർ ഫാസ്റ്റ്
09:00 എഎം സൂപ്പർ ഫാസ്റ്റ്
05.30 പിഎം സൂപ്പർ ഫാസ്റ്റ്
08:45 പിഎം സൂപ്പർ ഫാസ്റ്റ്

You may also like

error: Content is protected !!
Join Our WhatsApp Group