തിരുവനന്തപുരം സർക്കാർ പുതുതായി രൂപീകരിച്ച കമ്പനി കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ബസുകളുടെ സർവീസുകൾ പ്രഖ്യാപിച്ചതിനൊപ്പം പ്രത്യേക ഓഫറുകറുകളും പ്രഖ്യാപിച്ചു.
തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സ്വിഫ്റ്റ് എസി സർവീസുകളിൽ ഓൺലൈൻ മുഖേന www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന ആപ് വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്ര ക്കാർക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നൽകും. സമ്മാനവും ആദ്യ യാത്രാ സർട്ടിഫിക്കറ്റും ഇതോടൊപ്പം നൽകും. ഇത്തരത്തിൽ നൽകിയ റിട്ടേൺ ടിക്കറ്റ് അടുത്ത 3 മാസത്തി നകം ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും. 11 ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ സർവീസുകൾ ആരംഭിക്കും. ഇന്ന് 5 മണിക്ക് റിസർവേഷൻ ആരംഭിക്കുന്ന നാല് ഗജരാജ സ്ലീ പറിൽ ഓരോ യാത്രക്കാർക്കാകും ആദ്യം ഈ ആനുകൂല്യം ലഭ്യമാകുക.തുടർന്ന് ഓരോ ദിവസവും ഈ മാസം 30 വരെ പുതിയ സർവീ സുകൾ ഇടുന്ന മുറയ്ക്ക് ആദ്യയാത്ര ബുക്ക് ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. ഇത്തരത്തിൽ ഈ മാസത്തിൽ ഓരോ ദിവസവും കൂടുതൽ സർവീസുകൾ ഓരോ ദിവസ വും ഓൺലൈനിൽ നൽകുകയും ഈ മാസം 30-ാം തീയതിയോടെ ഇത്തരത്തിൽ 100 ബസുകളുടെ റിസർവേഷൻ ലഭ്യമാകും.
ഈ ബസുകളിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്ന വർക്കും ആനുകൂല്യം ലഭിക്കും. ഇത്തരത്തിൽ ആകെ 100 പേർക്കാണ് ഉദ്ഘാടന ആനുകൂല്യം ലഭിക്കുക.തിരഞ്ഞെടുത്ത റൂട്ടുകളിൽ ഓൺലൈൻ ടി ക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30% വരെ ടിക്കറ്റ് നിരക്കിൽ ഇളവും അനുവദിക്കും.