ഓണത്തിന് ബംഗളൂരു മലയാളികള്‍ക്കുള്ള പരാതിയാണ് ആവശ്യത്തിന് ബസ് സർവീസ് കെ.എസ്.ആര്.ടി.സി നടത്താറില്ല, ഇനി നടത്തിയാല്‍ തന്നെ പാതിവഴിയില്‍ എത്തുമ്ബോള്‍ കേടാകുന്ന ബസാണു സര്‍വീസിന് ഉപയോഗിക്കുന്നതെന്ന്.എന്നാല്‍, ബംഗളൂരു മലയാളികളുടെ പരാതി പരിഹരിക്കാന്‍ ഒരുങ്ങുകയാണു കെ.എസ്.ആര്.ടി.സി. പുതുതായി എത്തിച്ച സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ ബംഗളൂരൂ സര്‍വീസുകളാക്കും. അടുത്ത ദിവസം തന്നെ റൂട്ടും നിരക്കും പ്രഖ്യാപിക്കുമെന്നു കെ.എസ്.ആര്.ടി.സി പറയുന്നു.8 സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ കേരള ആര്‍ടിസിക്ക് പുതുയായി ലഭിക്കുന്നത്.
കൂടാതെ 10 എസി സീറ്റര്‍ ബസുകളും 8 സ്ലീപ്പര്‍ ബസുകളും അധികം വൈകാതെ കെ.എസ്.ആര്‍ടിസിക്ക് ലഭിക്കും. ബംഗളൂരു സര്‍വീസ് നടത്തുന്ന തല്ലിപ്പൊളി വണ്ടി മാറ്റി ഇവ ഉപയോഗിക്കുമെന്നാണു ലഭിക്കുന്ന വിവരം.പുതിയ ബസുകളുടെ അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്.ലെയ്ലാന്‍ഡ് 13.5 മീറ്റര്‍ ഷാസിയില്‍ പ്രകാശ് കാപ്പെല്ല ബോഡിയില്‍ ചെയ്ത 13.5 മീറ്റര്‍ സ്ളീപ്പര്‍ കം സീറ്റര്‍ ബസിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ത്രിവര്‍ണ പതാക മാതൃകയിലായിരുന്നു ബസ് ഡിസൈന്‍. ഓണം കളറാക്കാന്‍ അന്തര്‍സംസ്ഥാന പ്രീമിയം ബസുള്‍പ്പടെ കെ.എസ്.ആര്.ടി.സി 143 പുത്തന്‍ ബസുകളാണു നിരത്തിലിറക്കുക.
ഇതില്‍ 106 ബസുകള്‍ കെ.എസ്.ആര്.ടി.സി സ്വിഫ്റ്റിനും ഓര്‍ഡിനറി സര്‍വീസിനുള്ള 37 എണ്ണം കെ.എസ്.ആര്.ടി.സിക്കുമാണ്. 60 സൂപ്പര്‍ ഫാസ്റ്റ്, 20 ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെ ആദ്യ ബാച്ചില്‍പ്പെട്ട 80 ബസുകളാണ് ഉടന്‍ എത്തുന്നത്. ഒന്‍പതു വര്‍ഷത്തിനുശേഷമാണു കോര്‍പ്പറേഷനു പുതിയ ബസുകള്‍ വാങ്ങുന്നത്