Home Featured ബെംഗളൂരുവിൽ ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസിയും സ്വകാര്യ ബസുകളും.. മംഗളൂരു,ധർവാഡ് റൂട്ടിൽ യാത്ര ക്ലേശം

ബെംഗളൂരുവിൽ ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസിയും സ്വകാര്യ ബസുകളും.. മംഗളൂരു,ധർവാഡ് റൂട്ടിൽ യാത്ര ക്ലേശം

by admin

അവധിക്കാലവും നീണ്ട വാരാന്ത്യങ്ങളും വന്നതോടെ യാത്രാ ടിക്കറ്റ് നിരക്കുകൾ എല്ലായിടത്തും ഉയരുകയാണ്. ഒരു ഴസത്ത് യാത്ര ചെയ്യുവാൻ ആവശ്യത്തിന് ടിക്കറ്റ് ഇല്ലാത്തതാണ് പ്രശ്നമെങ്കിൽ മറുവശത്ത് ടിക്കറ്റ് നിരക്കാണ് പ്രശ്നം. തിരക്കും ആവശ്യകതയും മുന്നിൽ കണ്ട് ബസ് ടിക്കറ്റുകളുടെ നിരക്ക് കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്. കർണ്ണാടകയിലും സ്ഥിതി വ്യത്യസ്തമല്ല. ബെംഗളൂരുവിൽ നിന്ന് കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഉത്സവ, അവധിക്കാല സീസണില്‍ ജന്മനാടുകളിലേക്കും വിനോദസ‍ഞ്ചാര കേന്ദ്രങ്ങളിലേക്കും നിരവധി യാത്രക്കാരാണ് സ‍ഞ്ചരിക്കുന്നത്. കേരളത്തിലേക്ക് വിഷു, ഈസ്റ്റർ യാത്രകളാണുള്ളതെങ്കിൽ കർണ്ണാടകയിലേത് കുറച്ച് നീണ്ട പൊതുഅവധികളാണ്. എന്നാൽ വൻ നിരക്ക് വര്‍ധനവ് പലരുടെയും യാത്രകൾക്ക് തടസ്സമായിട്ടുണ്ട്. സാധാരണയിലും ഇരട്ടി നിരക്കാണ് പല റൂട്ടിലും കെഎസ്ആർടിസിയെന്നോ സ്വകാര്യ ബസുകളെന്നോ വ്യത്യാസമില്ലാതെ ഈടാക്കുന്നത്.

വ്യാഴാഴ്ട വൈകിട്ടോടെ തന്നെ ബസ്, റെയിൽവേ സ്റ്റേഷനുകളിൽ തിരക് ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച അവധിയെടുത്താൽ വെള്ളി, ശനി, ഞായർ, തിങ്കൾ എന്നിവയടക്കം നാല് ദിവസങ്ങൾ അടുപ്പിച്ച് അവധിയെടുക്കാം എന്നതാണ് ഇതിലെ ആകർഷണം. വെള്ളിയാഴ്ച ലീവ്, ശനി – രണ്ടാം ശനി, ഞായർ- അവധി ഹനുമാൻ ജയന്തി, തിങ്കൾ – ഡോ. ബി ആർ അംബേദ്കർ ജയന്തി- പൊതു അവധി എന്നിവയാണ് കർണ്ണാടകയിലെ ഈ വാരത്തിലെ അവധികൾ. ഇത് മുൻനിർത്തിയാണ് ടിക്കറ്റ് നിരക്ക് പൊള്ളുന്ന വിധത്തിലായിരിക്കുന്നത്.

ദേവദുർഗയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള നിരക്ക് ചൊവ്വാഴ്ച 750 രൂപ ആയിരുന്നെങ്കിൽ, ഓൺലൈനായി ബുക്ക് ചെയ്തപ്പോൾ വ്യാഴാഴ്ചയോടെ അത് 2,000 രൂപ ആയി ഉയർന്നതായി വണ്‍ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.ബെംഗളൂരുവിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ടിക്കറ്റ് നിരക്ക്- റൂട്ട്, സാധാരണ നിരക്ക്, ഇപ്പോൾ വർധിച്ച നിരക്ക് എന്ന ക്രമത്തിൽ വായിക്കാം

ബെംഗളൂരു- ധർവാഡ് – 750 – 2,999, ഇപ്പോൾ വർധിച്ചത്- 850 – 10,0000

ബെംഗളൂരു- ധർമ്മസ്ഥല – 600- 850, ഇപ്പോൾ വർധിച്ചത്- 1,250 – 2,000

ബെംഗളൂരു- മൈസൂർ – 190- 1600,ഇപ്പോൾ വർധിച്ചത്- 300 – 5,999

ബെംഗളൂരു- കൂർഗ് – 580 – 990, ഇപ്പോൾ വർധിച്ചത്- 1,000 – 1,900

ബെംഗളൂരു- ചിക്കമഗളൂരു – 500 – 700, ഇപ്പോൾ വർധിച്ചത്- 599 –

ബെംഗളൂരു- മംഗളൂരു – 600 – ₹2,999, ഇപ്പോൾ വർധിച്ചത്- 900 – ₹3,000

ബെംഗളൂരു- ഹുബ്ബള്ളി – 759 – 3,800, ഇപ്പോൾ വർധിച്ചത്- 819 – 10,000

ബെംഗളൂരു- കർവാർ -850 – ₹2,999, ഇപ്പോൾ വർധിച്ചത്- 1,499 – ₹3,000

ബെംഗളൂരു- കലബുർഗി 850 – ₹4,000, ഇപ്പോൾ വർധിച്ചത്- 1,399 – ₹2,400

ബെംഗളൂരു- ഷിമോഗ ₹350 – 1,899, ഇപ്പോൾ വർധിച്ചത്- 799 – ₹2,29

നേരത്തെ സൂചിപ്പിച്ചതുപോലെ കെഎസ്ആർടിസി ബസുകളിലും വലിയ നിരക്ക് വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്.ബെംഗളൂരു- ഹുബ്ബള്ളി റൂട്ടിൽ കെഎസ്ആർടിസി എസി സ്ലീപ്പറിന് 1100 രൂപ ആയിരുന്നത് ഇപ്പോൾ 1350 ആയാണ് കൂടിയത്. നോൺ എസി സ്ലീപ്പറിന്‌റെ 800 രൂപ 1100 ആയും വർധിച്ചു.ബെംഗളൂരു- ബിദാർ റൂട്ടിൽ എസി സ്ലീപ്പറിന് 1100 രൂപ ആയിരുന്നത് 1,900 – 2,100 വരെ എത്തിയിട്ടുണ്ട്.സ്ഥിരം യാത്രക്കാരുള്ള ബെംഗളൂരു- മംഗളൂരു റൂട്ടിൽ എസി സ്ലീപ്പറിന് 1,500 ഉം നോൺ എസിക്ക് 1100 ആണ് സാധാരണ നിരക്ക്. ഇത് യഥാക്രമം 1,850, 1500 ആയും ഉയർന്നു.

You may also like

error: Content is protected !!
Join Our WhatsApp Group